|    Nov 16 Fri, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആധുനിക ഭാഷ ചിഹ്നങ്ങള്‍ക്ക് വഴിമാറുന്നുവെന്ന് ബെന്യാമിന്‍

Published : 2nd November 2018 | Posted By: kasim kzm

കൊച്ചി: ആധുനികകാലത്തെ ഭാഷ ചിഹ്നങ്ങള്‍ക്ക് വഴിമാറി നില്‍ക്കുകയാണെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. ഇന്ന് നവ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഇമോജി എന്ന ചിഹ്നങ്ങള്‍ക്ക് തുല്യമായ വികാരങ്ങള്‍ ഭാഷകൊണ്ട് അടയാളപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമസ്ത കേരള സാഹിത്യപരിഷത് സംഘടിപ്പിച്ച മലയാളഭാഷ ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാഷയില്‍ നടന്ന മാറ്റങ്ങള്‍ വളരെ വേഗമാണ് മലയാളി സ്വീകരിച്ചത്. പലതരത്തിലുള്ള ആചാരലംഘനങ്ങള്‍ ഭാഷയില്‍ നടത്തിയതിനു ശേഷമാണ് ഇവിടെ എത്തിച്ചേര്‍ന്നത്. 1,200ലധികം ഉണ്ടായിരുന്ന മലയാള അക്ഷരങ്ങളില്‍ നിന്നാണ് പല കാലങ്ങളില്‍ വെട്ടിച്ചെറുതാക്കല്‍ നടത്തിയതിന് ശേഷം ഇന്നത്തെ 52 അക്ഷരത്തിലേക്ക് എത്തിയത്. എന്നാല്‍ ഇന്ന് ആ 52ല്‍ നിന്ന് വെട്ടിക്കുറച്ച് 26 ആക്കാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
ആചാരങ്ങളില്‍ വല്ലാതെ മുറുകെ പിടിച്ചിരിക്കുന്ന സമൂഹമായി നമ്മള്‍ മാറിയിരിക്കുന്നു. അറിവുകളുടെ പങ്കുവയ്പാണ് ഇന്റര്‍നെറ്റിന്റെ ഏറ്റവും വലിയ സംഭാവനയെന്നും ബെന്യാമിന്‍ പറഞ്ഞു. മലയാളമനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റും സമസ്ത കേരള സാഹിത്യപരിഷത് പ്രസിഡന്റുമായ സി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ടി എന്‍ വിശ്വംഭരന്‍ സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളില്‍ വിശ്വപ്രഭ, മൈന ഉമൈബാന്‍, വി കെ ആദര്‍ശ് എന്നിവര്‍ പ്രഭാഷണം നടത്തി. കവി സമ്മേളനം പ്രഫ. ജെ ടി ആമ്പല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss