|    Sep 26 Tue, 2017 5:52 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ആധുനിക അടിമത്തം അവസാനിപ്പിക്കാന്‍ കൂട്ടയോട്ടം

Published : 22nd November 2016 | Posted By: SMR

ക്വാലാലംപൂര്‍: ആധുനിക അടിമത്തം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലേസ്യന്‍ തലസ്ഥാനം വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ സംഘടിപ്പിച്ച 24 മണിക്കൂര്‍ റിലേ കൂട്ടയോട്ടത്തില്‍ 2500ഓളം വിദ്യാര്‍ഥികള്‍ പങ്കാളികളായി. മലേസ്യന്‍ തലസ്ഥാനം ക്വാലാലംപൂര്‍, സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ നഗരങ്ങളിലായിരുന്നു ഒരേസമയം കൂട്ടയോട്ടം സംഘടിപ്പിച്ചത്. നേരത്തേ സപ്തംബറില്‍ ദക്ഷിണകൊറിയന്‍ തലസ്ഥാനം സോളിലും സമാനമായ കൂട്ടയോട്ടം സംഘടിപ്പിച്ചിരുന്നു. മനുഷ്യക്കടത്തിനും അടിമത്തത്തിനുമെതിരേ ബോധവല്‍ക്കരണം എന്ന ലക്ഷ്യവുമായി 2010ല്‍ ഹോങ്കോങ്ങിലാണ് ദ 24 ഹവര്‍ റെയിസ് എന്ന കൂട്ടയോട്ടം ആദ്യമായി സംഘടിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക