|    Jan 17 Tue, 2017 12:42 am
FLASH NEWS
Home   >  Sports  >  Cricket  >  

ആധിപത്യം തുടരാന്‍ ടീം ഇന്ത്യ

Published : 30th July 2016 | Posted By: SMR

കിങ്സ്റ്റണ്‍: പിച്ചിലെ ആധിപ ത്യം തുടരാനുറച്ച് ടീം ഇന്ത്യ ഇ ന്നു വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങും. ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിന്റെയും 92 റണ്‍സിന്റെയും ആധികാരിക വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ഏഷ്യക്കു പുറത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് ജയം കൂടിയായിരുന്നു ഇത്.
അതേ പ്രകടനം ജമൈക്കയിലും ആവര്‍ത്തിക്കാനാണ് പുതിയ കോച്ച് അനില്‍ കുംബ്ലെയ്ക്കു കീഴില്‍ ഇന്ത്യയുടെ ശ്രമം. കുംബ്ലെ പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്.
ക്യാപ്റ്റന്റെ ഇന്നിങ്‌സ് കാഴ്ചവച്ച വിരാട് കോഹ്‌ലിയും ഓ ള്‍റൗണ്ട് പ്രകടനം നടത്തിയ ആ ര്‍ അശ്വിനുമാണ് ഒന്നാംടെസ്റ്റി ല്‍ ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍പിടിച്ചത്. കോഹ്‌ലി ഡബിള്‍ സെഞ്ച്വറിയോടെ കസറിയപ്പോ ള്‍ അശ്വിന്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. ഇരുവരുടെയും മികവി ല്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ എട്ടു വിക്കറ്റിന് 566 റണ്‍സാണ് വാരിക്കൂട്ടിയത്.
ഓപണര്‍ ശിഖര്‍ ധവാന്‍ (84), സ്പിന്നര്‍ അമിത് മിശ്ര (53), മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കു പകരം വിക്കറ്റ് കീപ്പറായ വൃധിമാന്‍ സാഹ (40) എന്നിവരും ഇന്ത്യന്‍ ബാറ്റിങിനു കരുത്തു പകര്‍ന്നു.
മറുപടിയില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ആതിഥേയര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. 243 റണ്‍സില്‍ വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് അവസാനിച്ചു. ഇതോടെ വിന്‍ഡീസിന് ഫോളോഓണ്‍ നേരിടേയണ്ടിവരികയും ചെയ്തു.
നാലു വിക്കറ്റ് വീതം പിഴുത ഉമേഷ് യാദവും മുഹമ്മദ് ഷമിയുമാണ് വിന്‍ഡീസ് പതനത്തിന് വേഗം കൂട്ടിയത്. മിശ്രയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.
ഫോളോഓണിനെത്തുടര്‍ന്ന് വീണ്ടും ബാറ്റിങിനു നിയോഗിക്കപ്പെട്ട ആതിഥേയരെ അശ്വി ന്‍ ഏറെക്കുറെ ഒറ്റയ്ക്കുതന്നെ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. ഏഴു വിക്കറ്റുകളാണ് അശ്വിന്‍ കടപുഴക്കിയത്. 25 ഓവര്‍ എറിഞ്ഞ താരം എട്ടു മെയ്ഡനടക്കം വഴങ്ങിയത് 84 റണ്‍സ് മാത്രമാണ്. 231 റണ്‍സിന് കരീബിയയെ ഇന്ത്യ കൂടാരത്തിലെത്തിച്ചു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ കസറിയ അശ്വിന്‍ തന്നെയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഒന്നാംടെസ്റ്റിലെ അതേ ടീമിനെത്തന്നെ ഇന്ത്യ ഇന്നും നിലനിര്‍ത്തുമെന്നാണ് സൂചന. ആദ്യ ടെസ്റ്റില്‍ നിറംമങ്ങിയ ഓപണര്‍ മുരളി വിജയ്ക്കു പകരം ലോകേഷ് രാഹുല്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അഞ്ചു ബൗളര്‍മാരുള്‍പ്പെടുന്ന ബൗളിങ് ആക്രമണം തുടരാന്‍ തന്നെയാണ് ക്യാപ്റ്റന്‍ കോഹ്‌ലിയുടെ പദ്ധതി.
ഇന്നത്തെ മല്‍സരത്തിന്റെ വേദിയായ സബീന പാര്‍ക്കിലെ പിച്ചിലെ സമീപകാലത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരു ടെസ്റ്റ് പോലും അഞ്ചു ദിവസം നീണ്ടുനിന്നിട്ടില്ല. 2008ലാണ് അവസാനമായി ഇവിടെ അഞ്ചു ദിവസം പൂര്‍ത്തിയാക്കിയ ടെസ്റ്റ് മ ല്‍സരം നടന്നത്. കളിയില്‍ ആസ്‌ത്രേലിയ 98 റണ്‍സിനു വിന്‍ഡീസിനെ തോല്‍പ്പിക്കുകയും ചെയ്തു. അതിനുശേഷം അഞ്ചു ടെസ്റ്റുകള്‍ ഇവിടെ നടന്നെങ്കിലും നാലു ദിവസം കൊണ്ട് ഇവയെല്ലാം അവസാനിച്ചു.
2011ല്‍ ഇന്ത്യയും ഇവിടെ നാലു ദിനം കൊണ്ട് വിന്‍ഡീസിനെ തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇവിടെ ഓസീസിനെതിരായ വിന്‍ഡീസിന്റെ ടെസ്റ്റ് നാലാംദിനം ഉച്ചഭക്ഷണത്തിനു ശേഷം അവസാനിച്ചിരുന്നു.
പേസ് ബൗളിങിനെ സബീന പാര്‍ക്കിലെ പിച്ച് ഏറെ തുണയ്ക്കുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയെ ഞെട്ടിക്കാന്‍ പുതിയൊരു പേസറെയും വിന്‍ഡീസ് രംഗത്തിറക്കിയിട്ടുണ്ട്. ഈ വര്‍ഷം നടന്ന അണ്ടര്‍ 20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമിലുണ്ടായിരുന്ന പേസര്‍ അല്‍സാരി ജോസഫാണ് വിന്‍ഡീസിന്റെ രഹസ്യായുധം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക