|    Apr 29 Sat, 2017 9:03 pm
FLASH NEWS

ആധിപത്യം ഉറപ്പിച്ച് ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ്

Published : 28th November 2016 | Posted By: SMR

ചേര്‍ത്തല: ആലപ്പുഴ റവന്യൂ ജില്ലാ  കായികമേളയില്‍ തുടര്‍ച്ചയായി ഒന്‍പതാം തവണയും ചാരമംഗലം ഡി.വി.എച്ച്.എസിന്  കിരീടം നിലനിര്‍ത്തി.  റവന്യു ജില്ലയില്‍ സ്‌കൂളുകളുടെ വിഭാഗത്തില്‍ 95 പോയിന്റ് നേടിയാണ് സ്‌കൂള്‍ കിരീടം നിലനിര്‍ത്തിയത്. സംസ്ഥാന അവാര്‍ഡ് ജേതാവും സ്‌കൂളിലെ കായിക അധ്യാപകനുമായ കെ കെ പ്രതാപന്റെ നേതൃത്വത്തിലാണ് മികവാര്‍ന്ന നേട്ടം കൈവരിച്ചത്. സ്‌കൂളിലെ രണ്ട് കുട്ടികളാണ് വ്യക്തിഗത ചാംപ്യന്‍ഷിപ്പ് നേടിയത്. സീനിയര്‍ വിഭാഗത്തില്‍ എസ് ഹരിത, യു ആദിത്യ എന്നിവരാണ് വ്യക്തിഗത ചാംപ്യന്‍മാരായത്. 23 കുട്ടികളാണ് സ്‌കൂളിനെ പ്രതിനിധീകരിച്ച് മേളയില്‍ മാറ്റുരച്ചത്. കഴിഞ്ഞ തവണ നാല് പേര്‍ക്ക് ചാംപ്യന്‍പട്ടം കിട്ടിയിരുന്നു. സ്‌കൂളിലെ അഞ്ച് പ്രമുഖ താരങ്ങള്‍ വിശാഖ പട്ടണത്ത് നടക്കുന്ന ഇന്റര്‍ ഡിസ്ട്രിക്ട് നാഷണല്‍ മീറ്റില്‍ പങ്കെടുക്കുകയാണ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ ദിവസവും കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്ന്് കായികാധ്യാപകന്‍ കെ കെ പ്രതാപന്‍ പറയുന്നു. ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ.എച്ച്എസ്എസിലെ റിട്ട. കായിക അധ്യാപകനും പ്രതാപന്റെ ഗുരുവുമായ ആര്‍ ശശി, ഒളിമ്പ്യന്‍ മനോജ്‌ലാല്‍ എന്നിവരും കുട്ടികളെ പരിശീലിപ്പിക്കാന്‍ ഗ്രൗണ്ടില്‍ എത്താറുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി ഈ സ്‌കൂളിലെ കായിക അധ്യാപകനായ പ്രതാപന്‍ 24 തവണയും സ്‌കൂളിനെ വിജയത്തിലെത്തിക്കാനായതിന്റെ ആഹ്ലാദത്തിലാണ്. അവിസ്മരണീയ വിജയത്തിളക്കങ്ങള്‍ സ്‌കൂളിന് നേടിക്കൊടുത്ത ചാരിതാര്‍ഥ്യത്തോടെ ഇദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day