|    Jul 20 Fri, 2018 4:55 am
FLASH NEWS
Home   >  National   >  

ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ റദ്ദാകും

Published : 10th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനം നഷ്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം ഫെബ്രുവരിയോടുകൂടി എല്ലാ ഉപഭോക്താക്കളും മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്തപക്ഷം സേവനം നഷ്ടമാകും. ഇതുസംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വിവരം നല്‍കാന്‍ കേന്ദ്രം മൊബൈല്‍ സേവന കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഭീകരവാദ പ്രവര്‍ത്തനവും തട്ടിപ്പും കുറ്റകൃത്യങ്ങളും  തടയാനാണ് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം മൊബൈല്‍ കമ്പനികള്‍ എസ്എംഎസ് വഴിയും മറ്റും ഉപഭോക്താക്കളെ വിവരം അറിയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss