|    Jun 18 Mon, 2018 11:09 pm
Home   >  National   >  

ആധാറില്ല; ഷെഹ്‌ലാ റാഷിദിന്റെ പ്രബന്ധം ജെഎന്‍യു തിരിച്ചയച്ചു

Published : 12th August 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയില്ലെന്ന കാരണം പറഞ്ഞ് ജെഎന്‍യു വിദ്യാര്‍ഥിനി ഷെഹ് ലാ റാഷിദിന്റെ പ്രബന്ധം സര്‍വകലാശാല തിരിച്ചയച്ചു. ട്വിറ്ററിലൂടെ ഷെഹ്‌ല തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആധാര്‍ നമ്പര്‍ എഴുതേണ്ട കോളം ഒഴിഞ്ഞുകിടന്നതാണ് തന്റെ എംഫില്‍ പ്രബന്ധം സര്‍വകലാശാല അധികൃതര്‍ തിരിച്ചയച്ചക്കാന്‍ കാരണമെന്ന് ഷെഹ്‌ല പറഞ്ഞു.
താന്‍ ഇതുവരെ ആധാര്‍ എടുത്തിട്ടില്ല.ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും ഷെഹ്‌ല പറഞ്ഞു.
പ്രബന്ധം സമര്‍പ്പിക്കാന്‍ ആധാര്‍ ആവശ്യമാണെന്ന് സര്‍വകലാശാല ചട്ടങ്ങളില്‍ എവിടെയും പറയുന്നില്ലെന്ന് പ്രൊഫസര്‍ കമല്‍ മിത്ര ഷിനോയ് പറഞ്ഞു.അതേസമയം, സര്‍വകലാശാല അധികൃതര്‍ വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss