|    Aug 23 Wed, 2017 8:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് ഐടി എന്‍ജിനീയര്‍ പിടിയില്‍

Published : 6th August 2017 | Posted By: fsq

 

ബംഗളൂരു: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ യുവ എന്‍ജിനീയറെ ബംഗളൂരു പോലിസ് അറസ്റ്റ് ചെയ്തു. ആധാര്‍ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. 31കാരനായ അഭിനവ് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. ഗൊരഖ്പൂര്‍ ഐഐടി ബിരുദധാരിയായ അഭിനവ് ബംഗളൂരുവിലെ എഎന്‍ഐ ടെക്‌നോളജീസിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എന്‍ജിനീയറാണ് ഇയാള്‍. ആധാര്‍ ഇ-കെവൈസി എന്ന ആപ്പ് ഉപയോഗിച്ചാണ് അഭിനവ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ ആപ്പ് ഗൂഗ്ള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്. ഇത്തരത്തിലുള്ള അഞ്ച് ആപ്പുകള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പ്ലേസ്‌റ്റോറില്‍ 50,000 തവണ ആധാര്‍ കെവൈസി ആപ്പ് തുറന്നതായും പോലിസ് പറഞ്ഞു. ഈ ആപ്പ് ഉപയോഗിച്ച് കൂടുതല്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക