|    Aug 15 Wed, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

‘ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുത്’

Published : 1st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് യുഐഡിഎഐ. ശനിയാഴ്ച ട്രായ് ചെയര്‍മാന്‍ റാം സേവക് ശര്‍മ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുകയും ഹാക്കര്‍മാര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ആര്‍ എസ് ശര്‍മയുടെ ഫോണ്‍ നമ്പര്‍ മുതല്‍ വിവിധ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വരെ ട്വിറ്ററിലെ ‘ഹാക്കര്‍മാര്‍’ പങ്കുവച്ചു. ഒരാള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടുകളിലൊന്നില്‍ ഒരു രൂപ നിക്ഷേപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ആധാ ര്‍ നമ്പര്‍ പങ്കുവയ്ക്കരുതെന്ന് യുഐഡിഎഐ മുന്നറിയിപ്പു നല്‍കിയത്.
പബ്ലിസിറ്റിക്കു വേണ്ടി ആധാ ര്‍ നമ്പര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വെല്ലുവിളി നടത്തുന്നതില്‍ നിന്നും ജനങ്ങ ള്‍ പിന്‍മാറണം. ഒരാളുടെ ആധാ ര്‍ നമ്പര്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നത് ആധാര്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണെന്നും യുഐഡിഎഐ അറിയിച്ചു. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കാ ന്‍ യുഐഡിഎഐ കാംപയിന്‍ സംഘടിപ്പിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss