|    Dec 16 Sat, 2017 4:37 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇനി എടിഎം ഇടപാടും

Published : 4th April 2016 | Posted By: SMR

മുംബൈ: ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്നു പണമെടുക്കാനുള്ള സംവിധാനം വരുന്നു. ഡിസിബി (ഡെവലപ്‌മെന്റ് ക്രെഡിറ്റ് ബാങ്ക്)യാണ് രാജ്യത്ത് ആദ്യമായി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടിഎം ഇടപാടു നടത്താനുള്ള സൗകര്യമൊരുക്കുന്നത്.
എടിഎമ്മില്‍ ആദ്യം 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയോ കാര്‍ഡിട്ടോ ഇടപാട് ആരംഭിക്കാം. തിരിച്ചറിയുന്നതിന് ‘പിന്‍’ രേഖപ്പെടുത്തുന്നതിനു പകരം ഉപയോക്താവിന്റെ വിരലടയാളമാണു പതിക്കേണ്ടതെന്ന് ബാങ്ക് മാനേജിങ് ഡയറക്ടര്‍ മുരളി നടരാജന്‍ പറഞ്ഞു. ഡിസിബി ബാങ്കിന്റെ 400 ശാഖകളിലും പുതിയ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക