|    Dec 18 Mon, 2017 10:06 pm
FLASH NEWS
Home   >  News now   >  

ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ ശരിയാണെന്ന് ഉറപ്പുവരുത്തണം

Published : 1st August 2016 | Posted By: sdq

aadhar-online

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നതിന് ആധാര്‍ കാര്‍ഡിലെ മൊബെല്‍ നമ്പര്‍ ശരിയാണെന്നുറപ്പുവരുത്തണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ആധാര്‍ അധിഷ്ഠിത ഒ.ടി.പി (വണ്‍ ടൈം പാസ്‌വേര്‍ഡ്) വഴിയാണ് ഈ സേവനങ്ങള്‍ ലഭ്യമാവുക.
ഡിജി ലോക്കര്‍, ഇ ഒപ്പ്, ഇ-എന്‍.പി.എസ്, ഇ-ഹോസ്പിറ്റല്‍, ആദായനികുതി റിട്ടേണ്‍ ഇ വെരിഫിക്കേഷന്‍ എന്നിവയ്‌ക്കെല്ലാം നിലവില്‍ ആധാര്‍ കാര്‍ഡാണ് അടിസ്ഥാനമാക്കുന്നത്. ആധാര്‍ അധിഷ്ഠിത ഇ ഒപ്പ ഉപയോഗിച്ച് പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി പുതുക്കാനും സാധിക്കും. ഇതിനെല്ലാം ആധാര്‍ അധിഷ്ഠിത ഒ.ടി.പി ഉപയോഗിക്കുന്നുണ്ട്. ഇത് മൊബൈല്‍ നമ്പറിലാണ് ലഭ്യമാവുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss