|    Jan 23 Mon, 2017 6:04 am
FLASH NEWS

ആധാരം പണയംവച്ച് ബാങ്കിനെ കബളിപ്പിച്ച പ്രതികള്‍ അറസ്റ്റില്‍

Published : 30th September 2016 | Posted By: Abbasali tf

പോത്താനിക്കാട്: ആധാരം പണയംവച്ച് ബാങ്കിനെ കബളിപ്പിച്ച പ്രതികള്‍ അറസ്റ്റില്‍. വാരപ്പെട്ടി ഇഞ്ചൂര്‍ വടക്കെ പുത്തന്‍പുരയില്‍ ശ്രീനിവാസന്‍(46), വാരപ്പെട്ടി ഇഞ്ചൂര്‍ കൊടുംമ്പിള്ളില്‍ വീട്ടില്‍ ശശിധരന്‍ നായര്‍(50) എന്നിവരെയാണ് പോത്താനിക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. കോഴിപ്പിള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വാരപ്പെട്ടി വില്ലേജിലുള്ള സ്ഥലം പോത്താനിക്കാട് രജിസ്റ്റര്‍ ഓഫിസില്‍ ആധാരം ചെയ്ത് ഒരുലക്ഷംരൂപ കൈപ്പറ്റിയശേഷം വസ്തു കൈമാറ്റം ചെയ്യുകയായിരുന്നു. ശ്രീനിവാസന്‍, കോഴിപ്പിള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വാരപ്പെട്ടി വില്ലേജിലുള്ള സ്ഥലം പോത്താനിക്കാട് രജിസ്റ്റര്‍ ഓഫിസില്‍ ആധാരം ചെയ്ത് പത്തുലക്ഷംരൂപ കൈപ്പറ്റിയശേഷം വസ്തു കൈമാറ്റം ചെയ്യുകയായിരുന്നു ശശിധരന്‍ നായര്‍. കോഴിപ്പിള്ളി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ ഒളിവിലായിരുന്നു. പോത്താനിക്കാട് എസ്‌ഐ പ്രിന്‍സ് ജോസഫും സംഘവും ശശിധരന്‍ നായരെ ഇഞ്ചൂര്‍ ഭാഗത്തുനിന്നും ശ്രീനിവാസനെ പോത്താനിക്കാടുനിന്നും അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒക്ടോബര്‍ 9 വരെ റിമാന്റ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക