|    Nov 24 Fri, 2017 3:57 am
FLASH NEWS

ആധാരം കംപ്യൂട്ടര്‍വല്‍ക്കരിക്കല്‍; വില്ലേജുകളില്‍ തിരക്കോട് തിരക്ക്

Published : 3rd August 2017 | Posted By: fsq

 

അരീക്കോട്: ആധാരം കംപ്യൂട്ടര്‍ വല്‍കരിക്കല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ വില്ലേജുകളില്‍ തിരക്കോട് തിരക്ക്. പല വില്ലേജുകളിലും നിന്നുതിരിയാന്‍ ഇടമില്ലാതെയായി. ജീവനക്കാര്‍ക്കാണെങ്കില്‍ ജോലി ഭാരവും വര്‍ധിച്ചു. വില്ലേജുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റിനായി എത്തുമ്പോള്‍ കാല താമസം കൂടാതെ പാസാക്കി നര്‍കണമെന്നാണ് വ്യവസ്ഥ. വിദ്യാര്‍ഥികളുടെ തള്ളിച്ചയും ജീവനകാര്‍ക്ക് ദുരിതമാവുകയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍, അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ പലരും സമര്‍പ്പിക്കാത്തതിനാല്‍ പലരെയും വില്ലേജ് ഓഫിസര്‍മാര്‍ വിളിച്ചുവരുത്തലാണ് പതിവ്. അതും തിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാവുന്നു. ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ മൂന്നില്‍ അധികം ദിവസം കഴിഞ്ഞാണ് ലഭിക്കുന്നത്. ഓണ്‍ലൈനില്‍ ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭിക്കാതെയാവുമ്പോള്‍ വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടാല്‍ സാങ്കേതിക തടസ്സം പറഞ്ഞ് നീട്ടുകയാണ്. വില്ലേജ് ഓഫിസര്‍മാര്‍ നേരിട്ട് സര്‍ട്ടിഫികള്‍ നല്‍കിയിരുന്ന അവസരങ്ങളില്‍ ഒറ്റദിവസത്തിനകം ലഭ്യമായിരുന്ന സര്‍ട്ടിഫിക്കറ്റുകളാണിപ്പോള്‍ മൂന്ന് ദിവസത്തിലേറെ കാലതാമസം നേരിടുന്നത്. ജില്ലയില്‍ മാത്രമാണ് ഭൂ രേഖകള്‍ ഓണ്‍ലൈനാവുന്നത്. മറ്റു ജില്ലകളില്‍ കാലാനുസൃതമായി ആക്കാനാണു പദ്ധതി. ആധാരം, പുതിയ നികുതി ശീട്ട്, പട്ടയം എന്നിവയുടെ പകര്‍പ്പ്  സഹിതമാണ് അപേക്ഷിക്കേണ്ടത്. എന്നാല്‍, വില്ലേജുകളില്‍ രേഖകള്‍ വാങ്ങിവയ്ക്കുകയെന്നല്ലാതെ മറ്റൊരു പ്രവൃത്തിയും ചെയ്യുന്നില്ല. പുതിയ നികുതി ശീട്ടോടുകൂടി സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഓഫിസുകളിലെ തിരക്ക് കാരണം വില്ലേജുകളില്‍ നിന്നു ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ജില്ലയിലെ പല വില്ലേജുകളിലും ഓഫിസര്‍മാരില്ല. അതും സര്‍ട്ടിഫിക്കറ്റുകളുടെ കാലതാമസം നേരിടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക