|    Jul 27 Thu, 2017 4:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആധാരം എഴുത്തുകാര്‍ സമരത്തിനില്ല

Published : 12th July 2016 | Posted By: SMR

മലപ്പുറം: ആധാരം സ്വയം എഴുതാം എന്ന മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കരിനിയമം ആധാരം എഴുത്തുകാരുടെ തൊഴില്‍ സംരക്ഷണത്തിന് ഭീഷണിയാവുന്ന പശ്ചാത്തലത്തില്‍ ആധാരം സ്വയം എഴുതാമെന്ന് തീരുമാനിച്ചിട്ടില്ലെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവന കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ സ്വാഗതം ചെയ്തു. ഇതുസംബന്ധിച്ചു യൂനിയന്‍ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നേരത്തേ നിവേദനം നല്‍കിയിരുന്നു. ആധാരം എഴുത്തു തൊഴിലാളി സംഘടനകളുമായും ബന്ധപ്പെട്ടവരുമായും ചര്‍ച്ച നടത്തുമെന്നു വകുപ്പ് മന്ത്രി നിയമസഭയില്‍ പ്രസ്താവിച്ച പശ്ചാത്തലത്തില്‍ സമരപരിപാടികളുമായി മുന്നോട്ട് പോവേണ്ടതില്ലെന്നും ചില സംഘടനകള്‍ വരും ദിവസങ്ങളില്‍ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും അത്തരം സമരങ്ങളില്‍ നേരിനൊപ്പം നിലകൊള്ളുന്ന ആധാരം എഴുത്തുകാര്‍ പങ്കെടുക്കരുതെന്നും യൂനിയന്‍ തീരുമാനിച്ചതായി അഡ്‌ഹോക് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ആനയറ ആര്‍ കെ ജയന്‍ അറിയിച്ചു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക