|    Nov 17 Sat, 2018 12:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആദ്യ ഹജ്ജ് വിമാനം 22ന് യാത്രയാവും

Published : 14th August 2016 | Posted By: SMR

തിരൂര്‍: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം 22ന് നെടുമ്പാശ്ശേരിയില്‍ നിന്നു പുറപ്പെടുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. പകല്‍ ഒന്നിന് ആദ്യയാത്ര ഫഌഗ് ഓഫ് ചെയ്യും. നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപ് 21നു വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സപ്തംബര്‍ 5 വരെയാണ് സംസ്ഥാനത്തു നിന്നും യാത്രാവിമാനം പുറപ്പെടുക. ഇത്തവണ 11,000 തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോവുന്നത്. ഈ വര്‍ഷം 5000 ഹജ്ജ് വിസ വീതം ഘട്ടംഘട്ടമായാണ് സൗദി എംബസി നല്‍കുന്നത്. ഇതുകാരണം ഷെഡ്യൂള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് തീര്‍ത്ഥാടനം കരിപ്പൂര്‍ വഴിയാക്കാന്‍ ശ്രമിക്കും. യാത്രക്കാരില്‍ ഭൂരിപക്ഷവും മലപ്പുറം, കോഴിക്കോട് ജില്ലക്കാരാണ്. മലപ്പുറം, കോഴിക്കോട് സ്ഥലങ്ങളില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കു പോവുന്ന ലോ ഫ്‌ളോര്‍ ബസ്സിനു പുറമേ പൊന്നാനിയില്‍ നിന്നും ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss