|    Jan 23 Mon, 2017 10:39 pm
Home   >  Sports  >  Cricket  >  

ആദ്യ സന്നാഹം സമനിലയില്‍

Published : 12th July 2016 | Posted By: SMR

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടന്ന ഇന്ത്യയുടെ ഒന്നാം ക്രിക്കറ്റ് സന്നാഹ മല്‍സരം സമനിലയില്‍ കലാശിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍സ് ആറ് വിക്കറ്റിന് 258 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തു.
മറുപടിയില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ഏഴ് വിക്കറ്റിന് 281 റണ്‍സെടുത്ത് നില്‍ക്കേ മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു. വിന്‍ഡീസിനു വേണ്ടി സായ് ഹോപ് (118*) സെഞ്ച്വറിയുമായി തിളങ്ങി. രജേന്ദ്ര ചന്ദ്രിക (69), ജൊമല്‍ വാറിക്കന്‍ (50*) എന്നിവരും ആതിഥേയ ബാറ്റിങ് നിരയില്‍ തിളങ്ങി. 229 പന്തില്‍ 15 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഹോപിന്റെ ഇന്നിങ്‌സ്.
ഇന്ത്യക്കു വേണ്ടി അമിത് മിശ്ര നാലും ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പര്യടനത്തിലെ രണ്ടാം സന്നാഹ മല്‍സരം വ്യാഴാഴ്ച ആരംഭിക്കും. ഈ മാസം 21നാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള നാല് മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക