|    Oct 19 Thu, 2017 4:52 pm
FLASH NEWS
Home   >  Sports  >  Football  >  

ആദ്യ ലോകകപ്പ് മല്‍സരത്തില്‍ ഇന്ത്യക്ക് തോല്‍വി തുടക്കം

Published : 6th October 2017 | Posted By: ev sports

ന്യൂഡല്‍ഹി: ചരിത്ര വിജയം കാത്തിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വി തുടക്കം.്‌സ്വന്തം കളിത്തട്ടില്‍ ആദ്യമായി ലോകകപ്പില്‍ പന്ത് തട്ടിയ ഇന്ത്യ യുഎസിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. ഒന്നാം പകുതിയില്‍ ഒരു ഗോളിന് മാത്രം പിന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങുകയായിരുന്നു.
30ാം മിനിറ്റില്‍  വീണ് കിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് സാര്‍ജന്റാണ് ഇന്ത്യയ്ക്ക് ആദ്യ ഷോക്ക് നല്‍കിയത്. ബോക്‌സില്‍ ജിതേന്ദ്ര സിങ് വരുത്തിയ ഫൗളാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ആധിപത്യത്തോടെയാണ് യുഎസ് കളി പിരിഞ്ഞത്.
രണ്ടാം പകുതിയിലും മികവ് ആവര്‍ത്തിച്ച യുഎസിന് വേണ്ടി ഡര്‍ത്തിന്‍ ലീഡുയര്‍ത്തി. 84ാം മിനിറ്റില്‍ കാര്‍ലെട്ടണ്‍ യുഎസിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
പ്രതിരോധത്തില്‍ ഉരുക്ക് കോട്ട ഇന്ത്യയുടെ യുവതാരങ്ങള്‍ ഗോളടിക്കാന്‍ മറന്ന് പോയി. 4-1-2-3 ശൈലിയില്‍ ഇറങ്ങിയ യുഎസിനെ 4-2-3-1 ശൈലിയില്‍ ഇറങ്ങിയാണ് ഇന്ത്യ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. മുന്നേറ്റ നിരയില്‍ അനില്‍ ജാധവിനെ കുന്തമുനയാക്കിയുള്ള ഇന്ത്യയുടെ പ്രതിരോധം അമ്പേ പാളുന്ന കാഴ്ചയ്ക്കാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്്‌റ്റേഡിയത്തിലെ മല്‍സരം സാക്ഷ്യം വഹിച്ചത്.ജയത്തോടെ മൂന്ന് പോയിന്റുകള്‍ അക്കൗണ്ടിലാക്കി യുഎസ് ഗ്രൂപ്പ് എ യില്‍ ഒന്നാമതെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക