|    Mar 23 Thu, 2017 5:55 pm
FLASH NEWS

ആദ്യ ഫണ്ട് പ്രഖ്യാപിച്ച് ഇ എസ് ബിജിമോള്‍; ദേശീയ നിലവാരത്തില്‍ കുമളിയില്‍ ഫുട്‌ബോള്‍ സ്റ്റേഡിയം

Published : 24th May 2016 | Posted By: SMR

തൊടുപുഴ: പീരുമേട് മണ്ഡലത്തില്‍ ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ആദ്യ പ്രഖ്യാപനം ഇ എസ് ബിജിമോള്‍ നടത്തി.
കുമളി വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് ദേശീയ നിലവാരത്തില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ അനുയോജ്യമായ രീതിയില്‍ വികസിപ്പിക്കുന്നതിന് അമ്പത് ലക്ഷം രൂപയാണ് ഇ എസ് ബിജിമോള്‍ പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 14 വയസ്സിന് താഴെയുള്ളവര്‍ക്കായി നടത്തുന്ന ഏകദിന ക്യാംപും സൗഹൃദ മല്‍സരവും കുമളി സര്‍ക്കാര്‍ വോക്കേഷനല്‍ ഹയര്‍സെക്കന്‍സറി സ്‌ക്കകൂള്‍ മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ബിജിമോള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേന 50 ലക്ഷം രൂപ ഗ്രൗണ്ടിന്റെ പൂര്‍ണതയ്ക്കായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചത്.
ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നായി അഞ്ഞൂറിലധികം കുട്ടികളാണ് ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.
ഇടുക്കി ജില്ലാ അസോസിയേഷന്‍ ഭാരവാഹികളും കായികാധ്യാപകരുമായ സലിം കുമാര്‍,യാസിന്‍,ജോബി,ബിനീഷാ ബിനോയ് സംസാരിച്ചു.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക