|    Jun 22 Thu, 2017 7:53 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ആദ്യ പ്രഫഷനല്‍ നാടക സംവിധായിക ആലപ്പി ദേവമ്മ നിര്യാതയായി

Published : 11th September 2016 | Posted By: SMR

ആലപ്പുഴ: മലയാളത്തിലെ ആദ്യ പ്രഫഷനല്‍ നാടക സംവിധായിക ഇരവുകാട് വെളിയില്‍ ആലപ്പി ദേവമ്മ (75) നിര്യാതയായി. മൃദംഗ വിദ്വാനായിരുന്ന കൊച്ചുകുഞ്ഞാശാന്റെയും നാരായണി ആശാട്ടിയുടെയും മകളാണ്. അവിവാഹിതയായ ദേവമ്മ അമ്പലപ്പുഴ വളഞ്ഞവഴിയില്‍ സഹോദരന്റെ മകന്‍ ദേവദാസിനൊപ്പമായിരുന്നു താമസം. കുറച്ചുകാലമായി രോഗബാധിതയായി കിടപ്പിലായിരുന്നു.
ഇന്നലെ രാവിലെ ആറിനാണ് അന്ത്യം. ഭാര്യ, പാലാട്ടുകോമന്‍, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.  1966 ല്‍ സേതുനാഥന്റെ  ഉളിക്കു മൂര്‍ച്ചയുണ്ട് എന്ന നാടകത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്‌കാരം കിട്ടി. എസ്എല്‍ പുരത്തിന്റെ ‘വിലകുറഞ്ഞ മനുഷ്യന്‍, സിഎല്‍ ജോസിന്റെ ‘ജീവിതം ഒരു കൊടുങ്കാറ്റ്, നൊമ്പരങ്ങള്‍’ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു. 1984 മുതല്‍ ആലപ്പുഴ പടിഞ്ഞാറ് വില്ലേജ് ഓഫിസില്‍ അപേക്ഷ എഴുതിക്കൊടുത്താണു കഴിഞ്ഞുപോന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക