|    Dec 14 Fri, 2018 11:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആദ്യ ദിവസം തന്നെ അപകടം; രണ്ടു പേര്‍ മരിച്ചു

Published : 18th November 2018 | Posted By: kasim kzm

മുണ്ടക്കയം: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച ആദ്യ ദിവസം തന്നെ അപകടം. കൊല്ലം-തേനി ദേശീയപാതയില്‍ പെരുവന്താനത്തിനു സമീപം പുല്ലുപാറയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ പാറയിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം റോഡ്‌വശത്തെ പാറയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവര്‍ക്ക് പിന്നാലെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളായ കാര്‍ത്തികേയന്‍ (31), ബാബു (31) എന്നിവരാണ് മരിച്ചത്. വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. 14 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ടു പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss