|    Mar 29 Wed, 2017 1:08 am
FLASH NEWS

ആദ്യ ട്വന്റി: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ്

Published : 28th August 2016 | Posted By: SMR

ലോഡെര്‍ഹില്‍: അമേരിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അരങ്ങേറ്റം  തോല്‍വിയില്‍ കലാശിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്നലെ നടന്ന ആദ്യ ട്വന്റിയില്‍ ഇന്ത്യ പൊരുതി തോറ്റു. ഒരു റണ്ണിനാണ് ഇന്ത്യ പരാജയം രുചിച്ചത്. ടോസിനു ശേഷം എതിരാളികളെ ബാറ്റിങിന് അയക്കാനുള്ള ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ തീരുമാനം അമ്പെ പാളി.
നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 245 റണ്‍സ് വിന്‍ഡീസ് അടിച്ചെടുത്തു. മറുപടി ബാറ്റിങില്‍ ഇന്ത്യക്ക് 244 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.ഇന്ത്യക്ക് വേണ്ടി ലോകേഷ് രാഹുല്‍ സെഞ്ച്വറി നേടി. ഓപണര്‍മാരായ എവിന്‍ ലൂയിസും ജോണ്‍സന്‍ ചാള്‍ സും കത്തിക്കയറിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നിഷ്പ്രഭരായി. ലൂയിസ് (100) സെഞ്ച്വറിയോടെ കസറിയപ്പോള്‍ ചാള്‍സ് 79 റണ്‍സുമായി മിന്നി. ഒന്നാം വിക്കറ്റില്‍ 126 റണ്‍സാണ് ഈ സ ഖ്യം വാരിക്കൂട്ടിയത്. 10 ഓവര്‍ ആവുമ്പോഴേക്കും വിന്‍ഡീസ് സ്‌കോര്‍ 150 കടന്നിരുന്നു.
കേവലം 49 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒമ്പത് കൂറ്റന്‍ സിക്‌സറുമുള്‍പ്പെടുന്നതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. സ്റ്റുവര്‍ട്ട് ബിന്നിയുടെ ഒരോവറില്‍ അഞ്ചു സിക്‌സറുകളാണ് ലൂയിസ് പറത്തിയത്. മറുഭാഗത്ത് 33 പന്തില്‍ ആറു ബൗണ്ടറികളുടെയും ഏഴു സിക്‌സറിന്റെയും അകമ്പടിയോടെയാണ് ചാള്‍സ് 79 റണ്‍സെടുത്തത്.
ഒരു ഘട്ടത്തില്‍ വിന്‍ഡീസ് സ്‌കോര്‍ 300ന് അടുത്തെത്തുമെന്ന് തോന്നിച്ചെങ്കിലും അവസാന പത്തോവറില്‍ ഇന്ത്യ തിരിച്ചുവരികയായിരുന്നു. ആന്ദ്രെ റസ്സലിനെയും (22) സെഞ്ച്വറിവീരന്‍ ലൂയിസിനെയും ഒരേ ഓവറില്‍ പുറത്താക്കി രവീന്ദ്ര ജഡേജയാണ് വിന്‍ഡീസ് കുതിപ്പിന് ബ്രേക്കിട്ടത്. ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ എട്ടു റണ്‍ ജയിക്കാനിരിക്കെ ഇന്ത്യക്ക് ഏഴ് റണ്‍ എടുക്കാനേ കഴിഞ്ഞുള്ളു.അവസാന ബോളില്‍ ധോണിയുടെ വിക്കറ്റ് എടുത്താണ് വെസ്റ്റ് ഇന്‍ഡീസ് വിജയം കൈവരിച്ചത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ട്വന്റി ഇന്നു നടക്കും. രാത്രി 7.30നാണ് മല്‍സരം ആരംഭിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day