|    Jul 25 Tue, 2017 8:15 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ആദ്യ ട്വന്റിയില്‍ സിംബാബ്‌വെയ്ക്ക് ജയം

Published : 19th June 2016 | Posted By: SMR

ഹരാരെ: ഇന്ത്യക്കെതിരായ ട്വന്റി ക്രിക്കറ്റ് പരമ്പരയിലെ ആദ്യ കളിയില്‍ സിംബാബ്‌വെയ്ക്ക് ജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ രണ്ടു റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ കീഴടക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സിംബാബ് വെ 1-0നു മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 170 റണ്‍സ് അടിച്ചെടുത്തു. പുറത്താവാതെ 26 പന്തില്‍ ഒരു ബൗണ്ടറിയും ഏഴു സിക്‌സറുമടക്കം 54 റണ്‍സ് വാരിക്കൂട്ടിയ എല്‍റ്റണ്‍ ചിഗുംബുരയാണ് സിംബാബ്‌വെയെ മികച്ച സ്‌കോറിലെത്തിച്ചത്. മാല്‍ക്കം വാല്ലര്‍ (30), ഹാമില്‍റ്റണ്‍ മസകാഡ്‌സ (25) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടിയില്‍ ആറു വിക്കറ്റിന് 168 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. മനീഷ് പാണ്ഡെ (48), മന്‍ദീപ് സിങ് (31) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക