|    Nov 21 Wed, 2018 3:36 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം; ശ്രീലങ്കയെ കൂറ്റന്‍ സ്‌കോറില്‍ പരാജയപ്പെടുത്തി

Published : 10th November 2018 | Posted By: kasim kzm

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം. ശ്രീലങ്കയിലെ ഗല്ലെ ഇന്റര്‍ നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 211 റണ്‍സിനാണ് ഇംഗ്ലണ്ട് ആതിഥേയരെ പരാജയപ്പെടുത്തിയത്.ഇംഗ്ലണ്ട് ഉയര്‍ത്തിയ 462 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 250ന് ഓള്‍ ഔട്ടാവുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇതാദ്യമായാണ് വിദേശ മണ്ണില്‍ ഇംഗ്ലണ്ട് ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. 2016 ഒക്ടോബറില്‍ ബംഗ്ലദേശിനെ 22 റണ്‍സിനു തോല്‍പ്പിച്ചശേഷം ഇംഗ്ലണ്ടിന്റെ ആദ്യ വിദേശ ടെസ്റ്റ് ജയമാണിത്. 13 വിജേശ ടെസ്റ്റുകളിലാണ് രണ്ടുവര്‍ഷത്തിനിടെ ഇംഗ്ലണ്ട് പരാജയപ്പെട്ടത്്്.
ആദ്യ ഇന്നിംഗ്‌സില്‍ ലങ്കയെ തകര്‍ത്ത മൊയിന്‍ അലി രണ്ടാം ഇന്നിങ്‌സിലും നാലു വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിക്കാന്‍ സഹായിച്ചു. ജാക്ക് ലീഷ് ലങ്കയുടെ മൂന്ന് വിക്കറ്റും വീഴ്ത്തി. മല്‍സരത്തിലാകെ ഏട്ടു വിക്കറ്റ് മോയിന്‍ അലി നേടി. 137 റണ്‍സിന് എട്ടു വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലി വിദേശ മണ്ണിലെ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ബെന്‍ ഫോക്‌സാണ് മാന്‍ ഓഫ് ദ മാച്ച്്. രണ്ട് ഇന്നിംഗ്‌സുകളിലായി ഇംഗ്ലണ്ടിനുവേണ്ടി അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം 144 റണ്‍സാണ് ഫോക്‌സ് നേടിയത്. കുറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്കായി എയ്ഞ്ചലോ മാത്യൂസ്, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്. ആദ്യ ഇന്നിംഗ്‌സിന് പിറകേ രണ്ടാം ഇന്നിംഗ്‌സിലും മാത്യൂസ് അര്‍ധസെഞ്ച്വറി കടന്നു. 53 റണ്‍സെടുത്താണ് മാത്യൂസ് പുറത്തായത്. മെന്‍ഡിസ് 45 റണ്‍സും നേടി.
ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം രംഗന ഹെറാത്തിന്റെ വിടവാങ്ങല്‍ മല്‍സരമായിരുന്നു ഇന്നലത്തേത്്്. അവസാന ടെസ്റ്റില്‍ മുന്നു വിക്കറ്റ് അദ്ദേഹം നേടി. അവസാന ഇന്നിങ്‌സില്‍ അഞ്ചു റണ്‍സെടുത്ത്്് പുറത്താകുകയും ചെയ്തു.
ജാക്ക് ലീച്ച് മൂന്നു വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും അര്‍ധസെഞ്ചുറി നേടിയ വെറ്ററന്‍ താരം ഏഞ്ചലോ മാത്യൂസിന്റെ പ്രകടനമാണ് ശ്രീലങ്കയുടെ പരാജയഭാരം കുറച്ചത്. കളിയിലെ കേമന്‍. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss