|    May 23 Tue, 2017 12:28 pm
FLASH NEWS

ആദ്യ ജയം തേടി അര്‍ജന്റീന, ബ്രസീല്‍ ഇന്നിറങ്ങും

Published : 13th October 2015 | Posted By: RKN

ഫോര്‍ട്ടലേസ/ ബ്യൂനസ് ഐറിസ്: ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യറൗണ്ടില്‍ മുട്ടുമടക്കി യ ലാറ്റിനമേരിക്കയിലെ ഗ്ലാമര്‍ ടീമുകളായ അര്‍ജന്റീനയും ബ്രസീലും ആദ്യ ജയം തേടി ഇന്നിറങ്ങും. അര്‍ജന്റീന എവേ മല്‍സരത്തില്‍ പരാഗ്വേയെ നേരിടുമ്പോള്‍ ബ്രസീല്‍ സ്വന്തം നാട്ടി ല്‍ വെനിസ്വേലയുമായി കൊ മ്പുകോര്‍ക്കും. മറ്റു മല്‍സരങ്ങളില്‍ ഉറുഗ്വേ കൊളംബിയയെയും ഇക്വഡോ ര്‍ ബൊളീവിയയെയും ചിലി പെറുവിനെയും എതിരിടും.

നിലവിലെ ലോകകപ്പ് റണ്ണറപ്പായ അര്‍ജന്റീന ആദ്യ മല്‍സരത്തില്‍ ഇക്വഡോറിനോട് 0-2 ന്റെ അട്ടിമറിത്തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ ബ്രസീല്‍ കോപ അമേരിക്ക ജേതാക്കളായ ചി ലിയോട് ഇതേ സ്‌കോറിന് തോ ല്‍ക്കുകയായിരുന്നു.പരിക്കുമൂലം ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്കായും സസ്‌പെന്‍ഷനെത്തുടര്‍ന്ന് നെയ്മര്‍ ബ്രസീലിനായും ഇന്നു കളിക്കി ല്ല. ആദ്യമല്‍സരവും ഇരുവര്‍ ക്കും നഷ്ടമായിരുന്നു. നെയ്മറെക്കൂടാതെ പരിക്കുമൂലം ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസിന്റെയും സേവനം ഇന്നു ബ്രസീലിനു ലഭിക്കില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day