|    Nov 15 Thu, 2018 4:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആദ്യ ചാന്ദ്രമാസ ഡയറിയുമായി കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍

Published : 5th August 2018 | Posted By: kasim kzm

മക്കരപ്പറമ്പ്: ഇന്ത്യയിലെ ആദ്യത്തെ ചാന്ദ്രമാസ ഡയറി പുറത്തിറക്കുന്ന തിരക്കിലാണ് റിട്ട. ഉര്‍ദു അധ്യാപകനായ കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍. അറബിമാസ കലണ്ടര്‍ പ്രകാരം ശാസ്ത്രീയമായാണ് ഡയറി തയ്യാറാക്കുന്നത്.
വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ അനുസരിച്ച് ചന്ദ്രന്റെ സഞ്ചാരത്തെ മുന്‍കൂട്ടി മനസ്സിലാക്കിയാണ് നാള്‍വഴികള്‍ രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ നോട്ടിക്കല്‍ അല്‍ മനാക്കിലെ തിയ്യതികളെയാണ് ചന്ദ്രന്റെ സഞ്ചാരത്തോടൊപ്പം യോജിപ്പിച്ചിട്ടുള്ളത്. നീണ്ടകാലത്തെ ഗവേഷണ നീരിക്ഷണങ്ങള്‍ക്കു ശേഷമാണ് കുഞ്ഞിമുഹമ്മദ് ഡയറിത്താളുകളുടെ ക്രമീകരണം തുടങ്ങിയത്. ഹിജ്‌റ 1419 മുതല്‍ എല്ലാ വര്‍ഷവും പോക്കറ്റ് ഡയറിയും കലണ്ടറും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. മക്കയിലും മദീനയിലും പെരുന്നാള്‍, നോമ്പുകള്‍ അനുഷ്ഠിക്കുന്ന ദിവസത്തെ ലോക മുസ്‌ലിംകള്‍ ഏകീകൃത കലണ്ടറായി പരിഗണിക്കണമെന്നാണ് കുഞ്ഞിമുഹമ്മദിന്റെ അഭിപ്രായം, ദിനംപ്രതി, മാസ പ്ലാനര്‍, സക്കാത്ത് നാ ള്‍വഴി കണക്കുകളുടെ ചാര്‍ട്ട്, ഇംഗ്ലീഷ്, മലയാളം മാസങ്ങള്‍ അടങ്ങിയതാണ് സമ്പൂര്‍ണ ഹിജ്‌റ ഡയറി. ഉര്‍ദു, അറബി ഭാഷാ പ്രചാരണരംഗത്ത് നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജലക്ക് ബുക്‌സാണ് ഡയറി പ്രസിദ്ധീകരിക്കുന്നത്.
ഉര്‍ദു സാഹിത്യ രചയിതാവായ കുഞ്ഞിമുഹമ്മദ് കുമുകുമ എന്ന തൂലികാനാമത്തിലാണ് വായനക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss