|    Oct 21 Sat, 2017 7:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്

Published : 12th October 2016 | Posted By: SMR

തിരുവനന്തപുരം: അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവച്ചു. എഴുത്തിനു പുറമെ നൃത്തം, സംഗീതം, ചിത്രകല തുടങ്ങി എല്ലാ കലാരൂപങ്ങള്‍ക്കും കുരുന്നുകള്‍ തുടക്കം കുറിച്ചു.
ചോറ്റാനിക്കര ദേവീക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്.
മലപ്പുറം തിരൂര്‍ തുഞ്ചന്‍പറമ്പിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. മലപ്പുറം പൂന്താനം ഇല്ലത്തും ചടങ്ങുകള്‍ നടന്നു. കുഞ്ചന്‍നമ്പ്യാരുടെ ജന്മഗൃഹമായ കലക്കത്ത് ഭവനത്തില്‍ സരസ്വതി പൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും തുഞ്ചന്‍ സ്മാരക സമിതിയിലും ശിവഗിരിയിലും നിരവധി കുട്ടികള്‍ വിദ്യാരംഭം കുറിച്ചു.
ക്രിസ്ത്യന്‍ ദേവാലയങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടന്നു. മാഹി പള്ളിയിലും, തിരുവനന്തപുരം വെട്ടുകാട് ദേവാലയത്തിലും നിരവധിപേര്‍ വിദ്യാരംഭം കുറിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക