|    Jul 23 Sun, 2017 10:19 am

ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Published : 12th October 2016 | Posted By: Abbasali tf

പറവൂര്‍: വിജയദശമി ദിനമായ ചൊവ്വാഴ്ച്ച പറവൂര്‍ ദക്ഷിണ മുകാംബിക ക്ഷേത്രത്തിലേക്ക് വന്‍ ഭക്തജനപ്രവാഹം. നൂറുകണക്കിന് കുട്ടികളാണ് ആദ്യാക്ഷരം കുറിച്ചത്. തിങ്കളാഴ്ച്ച രാത്രിയിലും പുലര്‍ച്ചെയുമായി എഴുത്തിനിരുത്താനായി മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് കുരുന്നുകള്‍ എത്തിയത്. കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കുന്നതിനായി ഇരുപതോളം ഗുരുക്കന്‍മാരാണുണ്ടായിരുന്നത്. വേഴേപ്പറമ്പ് ദാമോദരന്‍ നമ്പൂതിരിപ്പാട്, ജ്യോതിഷ പണ്ഡിതന്‍ കുന്നത്തൂരില്ലത്ത് ഡോ. വിഷ്ണു നമ്പൂതിരി, പറവൂര്‍ ജ്യോതിസ്, കുളങ്ങര മഠം ഉണ്ണികൃഷ്ണന്‍ പോറ്റി, ഐ എസ് കുണ്ടൂര്‍, അഡ്വ. എം കെ രാമചന്ദ്രന്‍, ഡോ. വെങ്കിടേശ്വരന്‍, ആനന്ദന്‍ ചെറായി, സി ജി ജയപാല്‍, കൈതാരം കുമാരന്‍ മാസ്റ്റര്‍, ഡോ. വി രമാദേവി, കാശിമഠം കാശിനാഥന്‍, പെരുവാരം പരമേശ്വര വാര്യര്‍, എന്‍ നാരായണ ശര്‍മ, പ്രഫ. എം ജി ശശിധരന്‍ ഉള്‍പെടെയുള്ള ഗുരുക്കന്‍മാരാണ് കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. പുലര്‍ച്ചെ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകള്‍ ഉച്ചയ്ക്ക് 12 മണി വരെ നീണ്ടുനിന്നു. ക്ഷേത്രം ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തരുടെ നീണ്ടനിര റോഡിലേക്ക് കിലോമീറ്ററോളം നീണ്ടു. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഉച്ച പൂജയ്ക്ക് ശേഷമാണ് ക്ഷേത്രനട അടച്ചത്. നവരാത്രിയോടുനുബന്ധിച്ച് സംഗീതോല്‍സവം, സംഗീതാര്‍ച്ചന ഉള്‍പ്പെടെയുള്ള പരിപാടികള്‍ തുടര്‍ച്ചയായി നടന്നു. ഭക്തജനങ്ങള്‍ക്കായി വിവിധ സംഘടനകള്‍ ലഘുഭക്ഷണവും സംഭാരവും ഉച്ച ഭക്ഷണവും വിതരണം ചെയ്തു. പറവൂരിലെ സമീപ പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിന് ഇത്തവണ നിരവധി കുട്ടികള്‍ എത്തിച്ചേര്‍ന്നു. ചെട്ടിക്കാട് സെന്റ്. ആന്റണീസ് ദേവാലയത്തില്‍ നടന്ന വിദ്യാരംഭത്തിന് റെക്ടര്‍ ഫാ. ജോയ് കല്ലറയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കുന്നത്തൂര്‍, ഫാ. ജോര്‍ജ് ഇലഞ്ഞിക്കല്‍, ഫാ. ജോസഫ് കുന്നത്തൂര്‍, ഫാ. ജോര്‍ജ് പാടശ്ശേരി എന്നിവര്‍ നേത്യത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക