|    Mar 24 Fri, 2017 11:45 am
FLASH NEWS

ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Published : 12th October 2016 | Posted By: Abbasali tf

ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ തിരുവല്ല: വിജയദശമി ദിനത്തില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കുരുന്നുകളുടെ ആദ്യക്ഷരം കുറിക്കല്‍ ചടങ്ങ് നടന്നു.നിരണം കണ്ണശ്ശപ്പറമ്പില്‍ കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിദ്യാരംഭത്തിന് ട്രസ്റ്റ് പ്രസിഡന്റ് പ്രഫ.  എ ലോപ്പസ്, വൈസ് പ്രസി.പ്രഫ.ജി രാജശേഖരന്‍ നായര്‍, ബുക്ക്മാര്‍ക്ക് സെക്രട്ടറി എ ഗോകുലേന്ദ്രന്‍, ഡോ. വര്‍ഗീസ് മാത്യു, പ്രഫ.കെ.വി.സുരേന്ദ്രനാഥ്, പ്രഫ.പി കെ ഭാസ്‌ക്കരന്‍, പ്രഫ.നാരായണസ്വാമി കാര്‍മികത്വം വഹിച്ചു.  നിരണം തൃക്കപാലീശ്വര ക്ഷേത്രാഭിമുഖ്യത്തില്‍ ക്ഷേത്രനടയിലും, കണ്ണശ്ശ പറമ്പിലും നടന്ന വിദ്യാരംഭത്തിന് കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്.സുരേഷ് കുമാര്‍, പ്രഫ.സതീഷ് കൊച്ചുപറമ്പില്‍, മുന്‍ ലേബര്‍ കമ്മീഷണര്‍ എ ജെ രാജന്‍  ഐഎഎസ്, ഡോ.ശശികുമാര്‍, പ്രഫ. രത്‌നമ്മ പി ടി, ഫിലിപ്പ് വര്‍ഗീസ്, പി സി ഗിരിജ, അംബികാദേവി, ലതാ രാമന്‍ നായര്‍ കാര്‍മികരായിരുന്നു.പെരിങ്ങര യമ്മര്‍കുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ കാര ഭട്ടതിരി ഇല്ലത്ത് കേശവ ഭട്ടതിരിയുടെ കാര്‍മികത്വത്തില്‍ കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. പന്തളം: ആദ്യാക്ഷരം കുറിക്കാന്‍ നൂറു കണക്കിനു കുട്ടികളാണ് പന്തളത്ത് വിവിധ ഇടങ്ങളിലായി എത്തിയത്. നവരാത്രി മണ്ഡപം,തട്ട ഒരിപ്പുറം ക്ഷേത്രം,കുരമ്പാല പുത്തന്‍ കാവ് ,പെരുമ്പാലൂര്‍ ക്ഷേത്രം,കുളനട ഭഗവതി ക്ഷേത്രം,കടക്കാട് ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ നടന്നു പ്രഫ.ചെറുകുന്നം പുരുഷോത്തമന്‍,ഡോ. വി ജി മണിയമ്മ,ഡോ.കെ എം പരമേശ്വരക്കുറുപ്പ്, മനോജ് നമ്പൂതിരി, മനു നമ്പൂതിരി,ഹരികുമാര്‍,ആനന്ദക്കുട്ടന്‍ ഉണ്ണിത്താന്‍ തുടങ്ങിയ പ്രമുഖരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക