|    May 23 Tue, 2017 6:17 pm
FLASH NEWS

ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അക്ഷരലോകത്തേക്ക്

Published : 12th October 2016 | Posted By: Abbasali tf

പാലക്കാട്: വാഗ്‌ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക്. വിജയദശമി ദിനമായ ഇന്നലെ ജില്ലയിലെ ക്ഷേത്രങ്ങൡുംആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ക്കായി ആയിരക്കണക്കിന് കുരുന്നുകളാണ് എത്തിയത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും, തുഞ്ചന്‍പറമ്പിലും, ലക്കിടി കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തിലും, ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ അഞ്ചു മുതല്‍ തന്നെ എഴുത്തിനിരുത്ത് ആരംഭിച്ചിരുന്നു. ലക്കിടി കലക്കത്ത് ഭവനില്‍ നടന്ന ആദ്യാക്ഷരം കുറിക്കലിന് ആചാര്യന്മാരായ പികെജി നമ്പ്യാര്‍, കലക്കത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പിടി നരേന്ദ്രമേനോന്‍, കൃഷ്ണകുമാര്‍, എ പ്രഭാകരന്‍, സുകുമാരി നരേന്ദ്രമേനോന്‍, ഗീത മുണ്ടൂര്‍കോട്, കലക്കത്ത് ഗോവിനന്ദന്‍ നമ്പ്യാര്‍, പി ശിവദാസ്, കലക്കത്ത് രാധാകൃഷ്ണന്‍, പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ നടന്ന സാംസ്‌കാരിക സദസ്സില്‍ ഇ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി ഉണ്ണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ കെ ചന്ദ്രന്‍ കുട്ടി, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, ടി ആര്യന്‍, എന്‍ ദിനേഷ് ബാബു, പി സുബൈദ, എം ആര്‍ സുനില്‍, എം രാജേഷ് സംസാരിച്ചു. വിജയദശമി ദിവസം ദശമി തീരുന്നതുവരെ എഴുത്തിനിരുത്തുന്നതിനു മുഹൂര്‍ത്തം നോക്കേണ്ടതില്ലാത്തതിനാല്‍ ഉച്ചവരെ എഴുത്തിനിരുത്തു നടന്നു.കൊല്ലങ്കോട്: ആലമ്പള്ളം പര്‍വ്വത വര്‍ദ്ധിനി രാമനാഥേശ്വരര്‍ ക്ഷേത്രത്തില്‍ തന്ത്രി ചന്ദ്രു വാദ്യാരുടെ മുഖ്യ കാര്‍മികത്വത്തില്‍ കുരുന്നു ബാല്യങ്ങള്‍ക്ക് ആദ്യാക്ഷരവും സരസ്വതീ മന്ത്രവും പകര്‍ന്നു നല്‍കി. പ്രത്യേക പൂജയും വിദ്യാരംഭവും നടന്നു.ആനക്കര: വിജയദശമിനാളില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. കുളങ്കര ക്ഷേത്രത്തില്‍  നടന്ന എഴുത്തിനിരുത്തലിന് വട്ടക്കുളംശങ്കുണ്ണി, ഡോ. എസ് നാരായണന്‍,വി ടി ബാലചന്ദ്രന്‍,എം.കെ രാമചന്ദ്രന്‍ നേതൃത്വം നല്‍കി. പന്നിയൂര്‍ വരാഹമൂര്‍ത്തിക്ഷേത്രത്തില്‍ പുസ്തകപൂജ,വിദ്യാരംഭം, വിശേഷാല്‍ പൂജ, അന്നദാനം എന്നിവയുണ്ടായി. കൃഷ്ണന്‍ നമ്പൂതിരി,വിഷ്ണുനമ്പൂതിരി,എന്നിവര്‍ പൂജകള്‍ക്ക് നേത്യത്വം നല്‍കി. ഹരിശ്രീകുറിക്കല്‍ ചടങ്ങിന് ടി വി നാരായണന്‍നമ്പൂതിരി നേത്യത്വം നല്‍കി. മലമല്‍ക്കാവ് അയ്യപ്പക്ഷേത്രം, ആനക്കര ശിവക്ഷേത്രം, പോട്ടൂര്‍ ശ്രീധര്‍മ്മക്ഷേത്രം, അമേറ്റിക്കര തെക്കിനിയേടത്ത് മന,അമേറ്റിക്കര ഹരിമംഗലം ക്ഷേത്രം,ആലൂര്‍ ചാമുണ്ഡിക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു. ഹരിമംഗലം ക്ഷേത്രത്തില്‍ മഹാകവി അക്കിത്തം നേത്യത്വം നല്‍കി. തെക്കിനിയേടത്ത് മനയില്‍  മുന്‍ ശബരിമല മേല്‍ശാന്തി തെക്കിനിയേടത്ത് കൃഷ്ണന്‍നമ്പൂതിരി, മുന്‍ ഗുരുവായൂര്‍മേല്‍ശാന്തി കേശവന്‍നമ്പൂതിരി എന്നിവര്‍ നേത്യത്വം നല്‍കി.ആലൂര്‍ ചാമുണ്ഡിക്കാവ് ക്ഷേത്രത്തില്‍ മനോജ് പണിക്കര്‍ നേത്യത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day