|    Jan 20 Sat, 2018 9:20 am

ആദ്യാക്ഷരം കുറിക്കാന്‍ ആയിരങ്ങള്‍

Published : 12th October 2016 | Posted By: Abbasali tf

കണ്ണൂര്‍: ജില്ലയില്‍ ആദ്യാക്ഷരം കുറിക്കാന്‍ ആയിരങ്ങള്‍. വിജയദശമി ദിനമായ ഇന്നലെ ക്ഷേത്രങ്ങളിലും വായനശാലകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം കുറിക്കാന്‍ നിരവധി പേരെത്തി. പള്ളിക്കുന്ന് കുന്നാവ് ദുര്‍ഗാ ക്ഷേത്രം, പുഴാതി സോമേശ്വരി ക്ഷേത്രം, ചാല ഭഗവതി ക്ഷേത്രം, മുഴപ്പാല മാമ്പ വിളയാറോട്ട് മഹാവിഷ്ണു ക്ഷേത്രം, തോട്ടട ഉമാ മഹേശ്വരി ക്ഷേത്രം, കണ്ണൂര്‍ തെക്കിബസാര്‍ കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രം, മുണ്ടേരിക്കാവ് മഹാലക്ഷ്മി ക്ഷേത്രം, പൂവത്തൂര്‍ മഹാവിഷ്ണുേ ക്ഷത്രം, അഴീക്കോട് പണ്ടാരത്തുംകണ്ടി പുതിയ ഭഗവതി ക്ഷേത്രം, നാറാത്ത് ദുര്‍ഗാംബിക ക്ഷേത്രം, കണ്ണൂര്‍ മുനീശ്വരന്‍ കോവില്‍, താളിക്കാവ് മുത്തുമാരിയമ്മന്‍ കോവില്‍, അഴീക്കോട് പരയങ്ങാട്ട് ക്ഷേത്രം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, മാണിയൂര്‍ കിഴക്കന്‍കാവ് ഭഗവതി ക്ഷേത്രം, തെക്കുമ്പാട് കൂലോം തായക്കാവ് ഭഗവതി ക്ഷേത്രം, ചൊവ്വ യാദവത്തെരു കാഞ്ചി കാമാക്ഷി അമ്മന്‍ കോവില്‍, തലശ്ശേരി ജഗന്നാഥ ക്ഷേത്രം,   തളിപ്പറമ്പ് ഭഗവതി ക്ഷേത്രം, പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മാതമംഗലം വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രം, മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം, ഊരത്തൂര്‍ ഇളംകരുമകന്‍ ക്ഷേത്രം  എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭം സംഘടിപ്പിച്ചു. തലശ്ശേരി ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം നുകര്‍ന്നു. ജില്ലാ ലൈബ്രറിയില്‍ എഴുത്തിനിരുത്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സര്‍വകലാശാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെ കെ എന്‍ കുറുപ്പ്, പ്രഫ കെ കുമാരന്‍ എന്നിവരാണ് കുട്ടികളെ എഴുത്തിനിരത്തിയത്. ലൈബ്രറി കൗ ണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, വൈസ് പ്രസിഡന്റ് എം മോഹനന്‍, എം ബാലന്‍, എ പങ്കജാക്ഷന്‍ സംസാരിച്ചു. ഇരിട്ടി പായം ഗ്രാമീണ ഗ്രന്ഥാലയത്തില്‍ നടന്ന മതേതര ആദ്യാക്ഷരം കുറിക്കലിന് 15 കുട്ടികള്‍ പങ്കെടുത്തു. ഇരിട്ടി മഹാത്മാഗാന്ധി കോളജിലെ ഫിസിക്‌സ് വിഭാഗം മേധാവിയും ചെസ്സില്‍ ഫിഡെറേറ്റിങുള്ള ഡോ. കെ വി ദേവദാസും ആദ്യാക്ഷരം പകര്‍ന്നുനല്‍കി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി എം ശ്രീനേഷ്, പായം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സാവിത്രി, രഞ്ജിത്ത് കമല്‍, എം പവിത്രന്‍, വി മുകുന്ദന്‍ നേതൃത്വം നല്‍കി. ആദ്യാക്ഷരം കുറിക്കാന്‍ ആയിരങ്ങള്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day