|    Dec 16 Sat, 2017 3:20 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആദ്യസംഘം ഹജ്ജിന് പുറപ്പെട്ടു

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നുള്ള ആദ്യത്തെ ഹജ്ജ് സംഘം ജിദ്ദയിലേക്കു പുറപ്പെട്ടു. 340 തീര്‍ത്ഥാടകരടങ്ങുന്ന സംഘമാണ് ആദ്യ ബാച്ചില്‍ ഉള്ളത്. രാജ്യത്ത് ലക്ഷത്തില്‍ പരം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കമ്മിറ്റി വഴി സര്‍ക്കാര്‍ ഈ വര്‍ഷം യാത്രാസൗകര്യമൊരുക്കിയിട്ടുണ്ട്. ആദ്യത്തെ ഹജ്ജ് സംഘത്തെ യാത്രയാക്കാന്‍ ന്യൂനപക്ഷകാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക