|    May 26 Fri, 2017 10:29 pm
FLASH NEWS

ആദ്യവരവില്‍ കപ്പടിച്ച് ആദില്‍

Published : 22nd January 2016 | Posted By: SMR

കോഴിക്കോട് ജില്ലയിലെ കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദില്‍ റഹ്മാന്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ആദ്യമായി മാപ്പിളപാട്ടില്‍ മല്‍സരിച്ച് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ തവണ ആദില്‍ മൂന്നിനങ്ങളിലാണ് മല്‍സരിച്ചിരുന്നത്. അറബിഗാനം, ഉറുദു സംഘഗാനം, ഗസല്‍ എന്നിവയായിരുന്നു അവ. ഇത്തവണ കളം മാറ്റി മാപ്പിളപാട്ടുമായാണ് ഈ പ്രതിഭ മാറ്റുരയ്ക്കാനെത്തിയത്. കതിര്‍മകരംദുയ എന്നു തുടങ്ങുന്ന മഹാകവി മോയീന്‍കുട്ടി വൈദ്യരുടെ പാട്ടുപാടിയാണ് ഈ പ്രതിഭ എല്ലാവരെയും പിന്നിലാക്കിയത്. കംപ്യൂട്ടര്‍ ഡിസൈനറായ അബ്ദുല്‍ അസീസിന്റെയും ഷാഹിനയുടെയും മകനാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day