|    Sep 25 Mon, 2017 2:42 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ആദ്യറൗണ്ട് അനായാസം കടന്ന് സെയ്‌ന, ശ്രീകാന്ത്; ജ്വാല സഖ്യം പുറത്ത്

Published : 13th August 2016 | Posted By: SMR

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ മുന്നേറ്റം. വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവിലൂടെ അക്കൗണ്ട് തുറന്ന ഇന്ത്യക്കായി ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ സെയ്‌ന നെഹ്‌വാള്‍, പുരുഷവിഭാഗത്തി ല്‍ കെ ശ്രീകാന്ത് എന്നിവരും ആദ്യ ഗ്രൂപ്പ് മല്‍സരങ്ങളില്‍ ജയം നേടി.
ഗ്രൂപ്പ് ജിയിലെ ആദ്യ മല്‍സരത്തില്‍ ആതിഥേയതാരമായ ലൊഹാനി വിസെന്റെയെയാണ് സെയ്‌ന നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്‌കോര്‍ 21-17, 21-17. ആദ്യ ഗെയിമില്‍ 6-2ന്റെ ലീഡുമായി കുതിച്ച സെയ്‌ന പിന്നീട് ഇതു കാത്തുസൂക്ഷിച്ച് ജയത്തിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. മല്‍സരം 39 മിനിറ്റിനകം അവസാനിച്ചു.
പുരുഷ സിംഗിള്‍സില്‍ ലോക 11ാം നമ്പര്‍ താരം കൂടിയായ ശ്രീകാന്ത് ഗ്രൂപ്പ് എച്ചിലെ ആദ്യ കളിയില്‍ മെക്‌സിക്കോയുടെ ലിനോ മ്യുനോസിനെ 21-11, 21-17നു തുരത്തി.
അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്ര തീക്ഷ അസ്തമിച്ചു. ഇന്നലെ നടന്ന രണ്ടാം ഗ്രൂപ്പ് മല്‍സരത്തിലും തോല്‍വിയേറ്റുവാങ്ങി ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം പുറത്തായി. മൂന്നു ഗെയിമുകളിലേക്കു നീണ്ട വാശിയേറിയ മല്‍സരത്തില്‍ ഇന്ത്യന്‍ ജോടി ഹോളണ്ടിന്റെ മസ്‌കെന്‍സ് എജെ- പിയെക് സെലേന സഖ്യത്തോട് 16-21, 21-16, 17-21ന് പരാജയപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക