|    Nov 14 Wed, 2018 1:34 am
FLASH NEWS
Home   >  Editpage  >  Second edit  >  

ആദ്യത്തെ ഇന്ത്യന്‍ പത്രം

Published : 8th August 2018 | Posted By: kasim kzm

ആദ്യത്തെ ഇന്ത്യന്‍ പത്രമായ ഹിക്കീസ് ബംഗാള്‍ ഗസറ്റിനെയും പത്രാധിപര്‍ ജെയിംസ് അഗസ്റ്റസ് ഹിക്കിയെയും കുറിച്ച് ഒരു പുതിയ പുസ്തകം വിപണിയിലെത്തിയിട്ടുണ്ട്. അയര്‍ലന്‍ഡുകാരനായ ഹിക്കി തൊഴില്‍ തേടി ആദ്യമെത്തിയത് ലണ്ടനിലാണ്. അവിടെ ആദ്യം ഒരു പ്രസ്സില്‍ ജോലി നോക്കി. അതു കഴിഞ്ഞാണ് ഈസ്റ്റിന്ത്യാ കമ്പനിയിലെ ഒരു സര്‍ജന്റെ കൂടെ കൊല്‍ക്കത്തയിലെത്തുന്നത്. ഷിപ്പിങ് ബിസിനസ്സിലേര്‍പ്പെട്ട് കടം വന്ന് ജയിലിലായ സമയത്ത് അവിടെ കിടന്നുകൊണ്ട് ഒരു പ്രിന്റിങ് പ്രസ് സ്വന്തമാക്കി.
1780 ജനുവരി 29ന് ബംഗാള്‍ ഗസറ്റ് എന്ന ഇംഗ്ലീഷ് വര്‍ത്തമാനപത്രം തുടങ്ങി. ഈസ്റ്റിന്ത്യാ കമ്പനിയുടെ ദുര്‍ഭരണത്തെയും അഴിമതിയെയും പത്രം ശക്തമായി വിമര്‍ശിച്ചു. പൊതുനിരത്തുകളുടെയും വഴിവിളക്കുകളുടെയും ശോച്യാവസ്ഥകള്‍ വിവരിച്ചു. ഉദ്യോഗസ്ഥരെ ആക്ഷേപരീതിയില്‍ ചിത്രീകരിച്ചു. പാവങ്ങളുടെ ചെറ്റപ്പുരകള്‍ക്ക് തീപിടിക്കുക അന്നു പതിവു വാര്‍ത്തകളായിരുന്നു. ഈസ്റ്റിന്ത്യാ കമ്പനിയെയും ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിങ്‌സിനെയും ഹിക്കി നിശിതമായി വിമര്‍ശിച്ചപ്പോള്‍ ഗസറ്റിന്റെ തപാല്‍ സൗജന്യം ഗവണ്‍മെന്റ് പിന്‍വലിച്ചു. അപ്പോള്‍ 20 കൊറിയര്‍മാരെ നിയമിച്ചുകൊണ്ടാണ് ഹിക്കി അതിനെ നേരിട്ടത്.
ബംഗാള്‍ ഗസറ്റിനെതിരേ സര്‍ക്കാരനുകൂല നയവുമായി ഇന്ത്യാ ഗസറ്റ് എന്ന പുതിയ പത്രം വന്നു. അവര്‍ക്ക് സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും നല്‍കി. പക്ഷേ, ഹിക്കി അവസാനം വരെ പൊരുതിനിന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss