|    Jan 17 Tue, 2017 12:31 pm
FLASH NEWS

ആദ്യഘട്ട ചര്‍ച്ചകള്‍ ഏഴിന് പൂര്‍ത്തിയാവും: മുഖ്യമന്ത്രി

Published : 4th March 2016 | Posted By: SMR

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഘടകകക്ഷികളുമായി ആദ്യഘട്ട ചര്‍ച്ചകള്‍ ഏഴിന് പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ന് ജനതാദള്‍ യുവുമായി ചര്‍ച്ച നടത്തും. അടുത്ത ദിവസം കേരളാ കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടക്കും. മുസ്‌ലിം ലീഗുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ജില്ലാ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യസഭാ സീറ്റ് സംബന്ധിച്ച് ചര്‍ച്ച കൂടാതെ തീരുമാനമെടുക്കാന്‍ കഴിഞ്ഞു. എം പി വീരേന്ദ്രകുമാറാണ് ജനതാദള്‍ യുവിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കും. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ മുന്നണിക്ക് അഞ്ചു വര്‍ഷത്തിനിടെ ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക