ആദൂരില്‍ പ്ലസ്വണ് വിദ്യാര്‍ഥിക്ക് റാഗിങ്
Published : 1st August 2016 | Posted By: SMR
ബദിയടുക്ക (കാസര്‍കോട്): ആദൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്വണ് വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവം ചര്‍ച്ചയാവുന്നു. സംഭവം രാഷ്ട്രീയ ഇടപെടലിലൂടെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിതാക്കള്‍ പരാതിയില്‍ ഉറച്ചുനിന്നതിനാല്‍ പ്രിന്‍സിപ്പല്‍ പോ ലിസില് പരാതി നല്കി.
രണ്ട് ദിവസം മുമ്പാണ് ചട്ടഞ്ചാല്‍ സ്വദേശിയായ പ്ലസ്വണ് വിദ്യാര്‍ഥി റാഗിങിന് വിധേയനായത്. ഇതേ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും പരപ്പ സ്വദേശിയുമണ് സ്ഥിരമായി സ്കൂളിലും പരിസരത്തും വച്ച് കുട്ടിയെ റാഗിങിന് വിധേയമാക്കിയത്. സംഭവം വീട്ടുകാരോട് പറഞ്ഞതോടെ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും തുടര്‍ന്ന് ആദൂര്‍ പോലിസിന് കൈമാറുകയുമാണുണ്ടായത്.
പരാതിയെ തുടര്‍ന്ന് ആരോപണ വിധേയനായ പ്ലസ്ടു വിദ്യാര്‍ഥിയെ സ്കൂളില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.