|    Oct 19 Fri, 2018 1:31 am
FLASH NEWS

ആദിശങ്കരന്റെ അദൈ്വത സിദ്ധാന്തത്തെ ഗുരുദേവന്‍ ലളിതവല്‍ക്കരിച്ചു: സ്പീക്കര്‍

Published : 7th September 2017 | Posted By: fsq

 

വര്‍ക്കല: ആദിശങ്കരന്റെ അദൈ്വത സിദ്ധാന്തത്തെ ലളിതവല്‍ക്കരിച്ച് വിപ്ലവം സൃഷ്ടിച്ച മഹാനുഭാവനാണ് ഗുരുദേവനെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. 163-ാമത് ഗുരുദേവ ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയത കേവലമായ ഭൗതിക നിരാസമല്ലെന്നും മറിച്ച് സമഗ്രമായ സാമൂഹ്യ വിമോചനത്തിനുള്ളതാണെന്നും ശ്രീനാരായണഗുരു പറയുക മാത്രമല്ല സ്ഥാപിക്കുകയുമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനായി.  കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജപജ്ഞയത്തിന്റെ ഉദ്ഘാടനം സ്വാമി ശാരദാനന്ദയും നിര്‍വഹിച്ചു. സ്വാമി വിശാലാനന്ദ, സ്വാമി വിഖ്യാതാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെസി വേണുഗോപാല്‍ എംപി, ഡോ.എ സമ്പത്ത് എംപി, അഡ്വ.വി ജോയി എംഎല്‍എ, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss