|    Nov 20 Tue, 2018 3:33 am
FLASH NEWS

ആദിവാസി സാക്ഷരതാ പരീക്ഷോല്‍സവം; മൂല്യനിര്‍ണയം ആരംഭിച്ചു

Published : 26th April 2018 | Posted By: kasim kzm

കല്‍പ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ 283 ആദിവാസി കോളനികളിലായി നടത്തിയ സാക്ഷരതാ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ കേന്ദ്രീയ മൂല്യനിര്‍ണയം നാലു ബ്ലോക്കുകളിലായി ആരംഭിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സാക്ഷരതാ പ്രേരക്മാരാണ് മൂല്യനിര്‍ണയം
നടത്തുന്നത്. വയനാട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂല്യനിര്‍ണയ ക്യാംപുകളില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് പ്രീതാ രാമന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മന്‍ എം സെയ്ത്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി ലീന ടീച്ചര്‍, സാക്ഷരതാ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ സി കെ പ്രദീപ് കുമാര്‍, ആദിവാസി സാക്ഷരതാ വിഭാഗം കോ-ഓഡിനേറ്റര്‍ പി എന്‍ ബാബു, അസി. കോ-ഓഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ വിവിധ പരീക്ഷാ ക്യാംപുകള്‍ സന്ദര്‍ശിച്ചു.
ക്യാംപ് ഇന്നും തുടരും. 4,512 പഠിതാക്കളാണ് പരീക്ഷയെഴുതിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss