|    Jun 20 Wed, 2018 12:01 am
FLASH NEWS

ആദിവാസി സാക്ഷരതാ പദ്ധതിക്ക് മാനന്തവാടി നഗരസഭയില്‍ തുടക്കം

Published : 12th August 2017 | Posted By: fsq

 

മാനന്തവാടി: ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട എഴുത്തും വായനയും അറിയാത്ത മുഴുവന്‍ പേരേയും സാക്ഷരരാക്കുന്ന പദ്ധതിക്ക് മാനന്തവാടി നഗരസഭയില്‍ തുടക്കമായി. സാക്ഷരത മിഷന്‍ സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേയില്‍ നഗരസഭ പരിധിയില്‍ 350 ഓളം പേരേയാണ് നിരക്ഷരരായി കണ്ടെത്തിയത്. ഇതില്‍ 20 വയസ്സില്‍ താഴെയുള്ളവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കും. 20ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നഗരസഭാ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട 11 കോളനികളില്‍ ആഴ്ചയില്‍ രണ്ട് ദിവസം ക്ലാസ്സുകള്‍ നല്‍കുക. മാനന്തവാടി കുറ്റിമുല കോളനിയിലെ 95 കാരനായ കരിയനാണ് പഠിതാക്കളില്‍ ഏറ്റവും പ്രായം കൂടിയ ആള്‍. പഠി താക്കള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കും. പഠനയാത്ര, വിനോദ സഞ്ചാര യാത്ര എന്നിവയും സംഘടിപ്പിക്കും. ആദിവാസി വിഭാഗത്തിലെ മുഴുവന്‍ പേരെയും എഴുത്തും വായനയും അറിയുന്നവരായി മാറ്റിയെടുക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. നഗരസഭ തല ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ് നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിഭ ശശി മുഖ്യ പ്രഭാഷണം നടത്തി. പി മുരളീധരന്‍, കെ എസ് കുര്യാക്കോസ്, വി വി കഌരമ്മ, സണ്ണി സംസാരിച്ചു. ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 300 കോളനികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 15 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss