|    Dec 16 Sat, 2017 12:57 pm
FLASH NEWS

ആദിവാസി വൃദ്ധനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Published : 12th February 2016 | Posted By: SMR

പടിഞ്ഞാറത്തറ: ആദിവാസി വൃദ്ധനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പടിഞ്ഞാറത്തറ കുറ്റിയാംവയല്‍ മംഗളംകുന്ന് കോളനയിലെ കരിക്കനെന്ന 65കാരനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിയാംവയല്‍ സ്വദേശി നകുലനെ പടിഞ്ഞാറത്തറ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് 4.30ഓടെ കുറ്റിയാംവയല്‍ പള്ളിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കരിക്കനെ യാതൊരു പ്രകോപനവുമില്ലാതെ നകുലന്‍ കുത്തുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
രക്തം വാര്‍ന്ന് റോഡില്‍ കിടന്ന കരിക്കനെ വാര്‍ഡ് അംഗം ശാന്തിനി ഷാജിയും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറത്തറ പോലിസെത്തി കാടിനോട് ചേര്‍ന്നുള്ള ഷെഡില്‍ നിന്ന് നകുലനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലിസ് സംഘത്തിന് നേരെയും നകുലന്‍ കത്തിവീശി പരാക്രമങ്ങള്‍ കാട്ടി. പോലിസ് ബലം പ്രയോഗിച്ച് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. നകുലന് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളതായി പോലിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക