|    Oct 20 Sat, 2018 8:30 pm
FLASH NEWS

ആദിവാസി വിഭാഗത്തില്‍പ്പെട്ട രോഗിക്ക് അധിക്ഷേപം : കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിവേണമെന്ന് പി കെ ബിജു എംപി

Published : 27th September 2017 | Posted By: fsq

 

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട രോഗിക്കും, കൂട്ടിരിപ്പുകാര്‍ക്കെതിരേയും നേരേ പരസ്യമായി ജാതീയ അധിക്ഷേപം. ലാബ് പരിശോധനക്ക് മുന്‍പായി അപേക്ഷ ഫോമില്‍ ട്രൈബല്‍ സീല്‍ പതിപ്പിക്കുന്നതിനായി കൗണ്ടറില്‍ എത്തിയപ്പോഴാണ് ആദിവാസിരോഗിയോടും, കൂട്ടിരിപ്പുകാര്‍ക്കെതിരെയും ജീവനക്കാരി അധിക്ഷേപം നടത്തിയത്.  സംഭവം ചൂണ്ടിക്കാണിച്ച പട്ടിക വര്‍ഗ്ഗ പ്രമോട്ടറേയും ജീവനക്കാരി പരസ്യമായി അധിക്ഷേപിച്ചു. പരാതി അന്വേഷിക്കുന്നതിനായി മെഡിക്കല്‍ കോളജ് സൂപ്രണ്ടുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ സമിതിക്കു നേരെയും ഇവര്‍ മോശമായി പെരുമാറിയെന്നാണ് അറിയുന്നത്. ആദിവാസി രോഗികളോട് യാതൊരു വിവേചനവും പാടില്ലെന്നും, പ്രഥമ പരിഗണന അവര്‍ക്ക് നല്‍കണമെന്നും കാണിച്ചുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ നിലനില്‍ക്കെ മെഡിക്കല്‍ കോളജില്‍ ഇത്തരമൊരു സംഭവം അരങ്ങേറിയത്. ആദിവാസി രോഗിയെ അധിക്ഷേപിച്ച താല്‍കാലിക ജീവനക്കാരിക്കെതിരേ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമ പ്രകാരം കേസെടുക്കണമെന്ന് പി കെ ബിജു എംപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ജില്ലാകലക്ടര്‍ക്ക് കത്ത് നല്‍കിയതായുംഎംപി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss