|    May 21 Mon, 2018 10:59 am
FLASH NEWS

ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണം

Published : 17th November 2016 | Posted By: SMR

പാലക്കാട്: ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുക, തൊഴിലുറപ്പു പദ്ധതിയില്‍ ആദിവാസികള്‍ക്ക് ഇരുന്നൂറു പ്രവര്‍ത്തിദിനങ്ങളായി പുന:സ്ഥാപിക്കുക, അട്ടപ്പാടി മേഖലയില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന ശിശുമരണത്തിന് ശാശ്വതമായ പരിഹാരം  കാണുക. നെല്ലിയാമ്പതിയില്‍ പുല്‍മേട്ടില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന പ്രമേയം ആദിവാസി മഹാസഭ ജില്ലാ കണ്‍വന്‍ഷന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് എന്‍ രാജന്‍ മുന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി ചാമുണ്ണി, ആദിവാസി മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഈശ്വരിരേശന്‍, സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, ബി കെ എം യു ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ഥന്‍  സംസാരിച്ചു. സംഘടനയുടെ പ്രസിഡന്റായി എസ് നഞ്ചന്‍മാസ്റ്റര്‍, വൈസ് പ്രസിഡന്റുമാരായി മുരുകന്‍ ധാന്യം, തങ്കമണി കാഞ്ഞിരപ്പുഴ, സെക്രട്ടറിയായി എന്‍ പൊന്നുസ്വാമി, ജോയിന്റ് സെക്രട്ടറിയായി മനോഹരന്‍ നെല്ലിയാമ്പതി, കൃഷ്ണന്‍കുട്ടി മലമ്പുഴ അകമലവാരം, ട്രഷറര്‍ നഞ്ചന്‍ പാലൂര്‍ എന്നിവരടങ്ങുന്ന ഇരുപത്തി മൂന്ന് അംഗ ജില്ലാ കമ്മിറ്റിയെ തെിരഞ്ഞെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss