|    Jan 20 Fri, 2017 9:49 pm
FLASH NEWS

ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്: ബോധവല്‍ക്കരണം തുടങ്ങി

Published : 17th October 2016 | Posted By: Abbasali tf

മാനന്തവാടി: താലൂക്കിലെ ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനുമുള്ള കാംപയിന് തുടക്കമായി. മാനന്തവാടി നളന്ദ കോളജിലെ 25 വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണ പരിപാടികള്‍. അവധി ദിവസങ്ങളില്‍ കോളനികളിലെത്തി സ്‌കിറ്റുകള്‍, നാടന്‍പാട്ടുകള്‍, നാടകങ്ങള്‍, മറ്റു കലാപരിപാടികള്‍ എന്നിവയിലൂടെയുള്ള ബോധവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നത്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയിലൂടെ 50 കോളനികളില്‍ ബോധവല്‍ക്കരണം നടത്തും. ആദിവാസി വിഭാഗത്തിന്റെ ഉന്നമനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു കോളജ് പ്രിന്‍സിപ്പല്‍ പി ജെ ജോണ്‍ പറഞ്ഞു.  സ്വപ്‌ന ബിജു പദ്ധതി ഉദ്ഘാടനം ചെയ്തു. ചിഞ്ചു തൃശ്ശിലേരി, സി വി ഉണ്ണി, വിശാല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക