|    Jun 23 Sat, 2018 5:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: കുറ്റപത്രം സമര്‍പ്പിച്ചു

Published : 23rd May 2018 | Posted By: kasim kzm

പാലക്കാട്: അട്ടപ്പാടിയില്‍ ആഹാരം മോഷ്ടിച്ചെന്ന കുറ്റം ചുമത്തി ആദിവാസി യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി ടി കെ സുബ്രഹ്മണ്യനാണ് മണ്ണാര്‍ക്കാട് പട്ടികജാതി/പട്ടികവര്‍ഗ കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അറസ്റ്റിലായ 16 പ്രതികളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരേ കൊലക്കുറ്റവും പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അട്ടപ്പാടി ചിണ്ടക്കി ഊരില്‍ മല്ലന്റെ മകന്‍ മധു (30)വിനെയാണ് ആള്‍ക്കൂട്ടം കഴിഞ്ഞ ഫെബ്രുവരി 22 ന് മര്‍ദിച്ചു കൊലപ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss