|    Nov 18 Sun, 2018 2:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആദിവാസി യുവാവിനെ ആളുമാറി 10 ദിവസം റിമാന്‍ഡ് ചെയ്തു

Published : 4th November 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: ഭണ്ഡാരം കുത്തിത്തുറന്നെന്ന 10 വര്‍ഷം മുമ്പത്തെ കേസില്‍ ആദിവാസി യുവാവിനെ പോലിസ് ആളു മാറി അറസ്റ്റ് ചെയ്തു. അറസ്റ്റിലായ യുവാവ് 10 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞശേഷമാണ് മോചിതനായത്.
കാഞ്ഞിരപ്പുഴ പൂഞ്ചോല പാമ്പന്‍തോട് ആദിവാസി കോളനിയിലെ ചന്ദ്രനെയാണു കഴിഞ്ഞ 24ന് പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ചന്ദ്രനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കേസിലെ യഥാര്‍ഥ പ്രതി മറ്റൊരു ആദിവാസി കോളനിയിലെ രാധാകൃഷ്ണനാണെന്ന് ഇന്നലെയാണു പോലിസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് പോലിസ് ഇടപ്പെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. എന്നാല്‍ ചന്ദ്രനെ അറസ്റ്റ് ചെയ്ത സമയത്ത് ഇയാള്‍ രാധാകൃഷ്ണനല്ലെന്ന് ബന്ധുക്കളോ ചന്ദ്രന്‍ പോലുമോ പറഞ്ഞില്ലെന്നും പോലിസ് പറഞ്ഞു. അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും അവരാരും സ്‌റ്റേഷനില്‍ എത്തിയില്ലെന്നും പോലിസ് പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss