|    Mar 24 Fri, 2017 11:32 pm
FLASH NEWS

ആദിവാസി യുവതി ഏറുമാടത്തില്‍ പ്രസവിച്ചു

Published : 20th October 2016 | Posted By: SMR

കോതമംഗലം: ആദിവാസിയായ യുവതി കാട്ടിലെ ഏറുമാടത്തില്‍ പ്രസവിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയില്‍പെട്ട തലവച്ചപാറ മനോഹരന്റെ ഭാര്യ സോണിയ(28)ആണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ പിതാവായ മാലിയപ്പന്‍ വടാട്ടുപാറ ആമന്തളി വനത്തില്‍ വാച്ചറാണ്. ഇവിടങ്ങളില്‍ ആശുപത്രി സൗകര്യങ്ങള്‍ ഇല്ല. മരത്തില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടത്തിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച രാത്രി 11.30ഓടെ വയറുവേദന അനുഭവപ്പെട്ട യുവതി ഉടന്‍ പ്രസവിക്കുകയായിരുന്നു. പിന്നീട് യുവതിയെ ചങ്ങാടത്തില്‍ പുഴക്ക് മറുകരയെത്തിച്ച ശേഷം ആംബുലന്‍സില്‍ കോതമംഗലത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇവര്‍ക്ക് ഒന്നര വയസുള്ള ഒരു ആണ്‍കുഞ്ഞ് കൂടിയുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പിണവൂര്‍കുടി ആദിവാസി കോളനിയിലെ രവിയുടെ ഭാര്യ സനജ(35) ഓട്ടോറിക്ഷയില്‍ പ്രസവിച്ചിരുന്നു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക