|    Jun 23 Sat, 2018 11:40 pm
FLASH NEWS

ആദിവാസി യുവജനങ്ങള്‍ പിഎസ്‌സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

Published : 12th December 2017 | Posted By: kasim kzm

കല്‍പ്പറ്റ: അടിയ, പണിയ, കാട്ടുനായ്ക്ക സ്‌പെഷ്യല്‍ റിക്രൂട്ട്മന്റ് അട്ടിമറിച്ച പിഎസ്‌സി ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഗോത്രയുവത ജില്ലാ പിഎസ്‌സി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പകര്‍പ്പുകള്‍ കത്തിച്ച് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ഉദ്യോഗാര്‍ഥികള്‍, ഗോത്ര യുവജനവേദി, കേരള പണിയ സമാജം, കേരള ആദിവാസി ഫോറം, കാട്ടുനായ്ക്ക സമാജം, അടിയ യുവസമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു മാര്‍ച്ചും ധര്‍ണയും. അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി പിഎസ്‌സി പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം നാലായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ ഈ മൂന്നു വിഭാഗങ്ങളില്‍നിന്ന് അപേക്ഷ സമര്‍പിച്ചിട്ടുണ്ട്. എന്നാല്‍, കായികക്ഷമത പരീക്ഷയുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച സമയത്ത് പട്ടികവര്‍ഗക്കാരില്‍ മുന്നാക്കം നില്‍ക്കുന്ന മറ്റു സമുദായങ്ങളെയാണ് കൂടുതലും പരിഗണിച്ചിരിക്കുന്നത്. പിഎസ്‌സി വിതരണം ചെയ്യേണ്ട കായികക്ഷമതാ പരീക്ഷയുടെ മെമ്മോ വിതരണം ചെയ്തത് പട്ടികവര്‍ഗ വികസന വകുപ്പാണ്. നീതി കിട്ടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും കോടതിയെ സമീപിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഗോത്ര ചെയര്‍മാന്‍ ബിജു കാക്കത്തോട് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. അജയ്, ബാലകൃഷ്ണന്‍, ബല്‍റാം, ചന്തുണ്ണി, രാജേന്ദ്രപ്രസാദ്, ശശികുമാര്‍, മണികണ്ഠന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss