|    Apr 25 Tue, 2017 2:00 pm
FLASH NEWS

ആദിവാസി മേഖലയിലേക്കുള്ള മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് നിര്‍ത്തലാക്കുന്നു

Published : 24th November 2016 | Posted By: SMR

അടിമാലി: ആദിവാസി സങ്കേതങ്ങളിലെത്തി വൈദ്യസഹായം നല്‍കി വന്ന മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് നിര്‍ത്തലാക്കുന്നു. ആധുനിക സൗകര്യങ്ങളോടെ കൊല്ലം ജില്ലയിലും ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിലും തുടങ്ങിയ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകളാണ് നിര്‍ത്തലാക്കുന്നത്. നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായി നിയമിച്ച രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സ് കം ഫാര്‍മസിസ്റ്റ്, രണ്ട് ലാബ് ടെക്‌നിഷ്യന്‍ എന്നിവരെ പിരിച്ചുവിട്ടു.ഡിസംബര്‍ നാല് മുതലാണ് ഇവരോട് ജോലിക്ക് ഹാജരാവേണ്ടതില്ലെന്ന് കാട്ടി കത്ത് നല്‍കിയിരിക്കുന്നത്. ആദിവാസികള്‍ക്ക് മികച്ച ചികില്‍സ നല്‍കുകയെന്ന ലക്ഷ്യത്തോടെ 2013 ഡിസംബറില്‍ കൊല്ലത്തും 2014 ജൂണിലുമാണ് ജില്ലയിലെ അടിമാലി പഞ്ചായത്തിലും ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചത്. ട്രൈബല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ കേരള മെഡിക്കല്‍ കോര്‍പറേഷനാണ് മൊബൈല്‍ ക്ലിനിക് വാഹനങ്ങള്‍ പുറത്തിറക്കിയത്.പ്രതിമാസം കുറഞ്ഞത് 20 മെഡിക്കല്‍ ക്യാംപ് നടത്തണമെന്ന് നിര്‍ദേശം നല്‍കിയത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വസിക്കുന്ന പഞ്ചായത്ത് എന്ന പരിഗണനയിലാണ് അടിമാലിക്ക് ഇത് അനുവദിച്ചത്. ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ് ഈ വാഹനം പ്രവര്‍ത്തിച്ചിരുന്നത്. 27 ആദിവാസി കോളനികളും അഞ്ച് ട്രൈബല്‍ ഹോസ്റ്റലുകളിലും  ഈ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ പ്രയോജനം ലഭിച്ചിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day