|    Oct 16 Tue, 2018 3:04 am
FLASH NEWS

ആദിവാസി മാനസികാരോഗ്യ സംരക്ഷണത്തിന് ജില്ലയില്‍ മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് യൂനിറ്റ്

Published : 18th September 2017 | Posted By: fsq

 

കല്‍പ്പറ്റ:ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ മാനസിക ആരോഗ്യ പരിപാലനത്തിനായി മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് ക്ലിനിക് ആരംഭിക്കും. ഇതിനായി 25.50 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ  അറിയിച്ചു. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരുടെ ആരോഗ്യ പരിപാലനത്തിന് നിരവധി സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സാമൂഹിക പിന്നാക്കാവസ്ഥ ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ ഇവ പൂര്‍ണമായി അവര്‍ക്ക് ഉപയോഗപ്പെടുത്താനാകുന്നില്ല. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയും സേവനങ്ങള്‍ കൃത്യമായും ഫലപ്രദമായും ഉപയോഗപ്പെടുത്തുന്നതിന് തടസ്സമാവുന്നു.— പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഇത്തരം ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന് പ്രാരംഭഘട്ടമെന്ന നിലയിലാണ് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പെട്ടവരുടെ മാനസിക ആരോഗ്യ പരിപാലനത്തിനായി കോഴിക്കോട് ഇംഹാന്‍സ് മുഖേനെ മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് യൂനിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് യൂനിറ്റിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനാണ് 25. 50 ലക്ഷം രൂപ അനുവദിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss