|    Jan 21 Sat, 2017 5:43 am
FLASH NEWS

ആദിവാസി ഭൂമിയിടപാടിലെ അഴിമതി; സിപിഐ ആര്‍ഡി ഓഫിസ് മാര്‍ച്ച് നടത്തി

Published : 28th August 2016 | Posted By: SMR

മാനന്തവാടി: ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഭൂമിയിടപാടുകള്‍ അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍ഡി ഓഫിസ് മാര്‍ച്ച് നടത്തി.
ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ആദിവാസികള്‍ക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് കോ ണ്‍ഗ്രസ് നേതാക്കള്‍ കോടികളാണ് കമ്മീഷനായി കൈപ്പറ്റിയത്. മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ പഞ്ചായത്തിലടക്കം വാസയോഗ്യമല്ലാത്ത കുന്നും പാറകളുമാണ് ആദിവാസികള്‍ക്കായി വാങ്ങിയത്.
ഇതിന് ഉത്തരവാദികള്‍ക്കെതിരായ തൊളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അടിയന്തരമായി കേസെടുക്കണമെന്നും പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി സ്വികരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാന്‍ നടപടി വേണം. ആദിവാസികളെ വഞ്ചിച്ച് കോടികള്‍ തട്ടിയവര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും സിപിഐ മുന്നറിയിപ്പ് നല്‍കി.
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു.
എല്‍ സാമന്‍ നായര്‍, ജോണി മറ്റത്തിലാനി, രജിത് കമ്മന, കെ സജീവന്‍ സംസാരിച്ചു. ദിനേശ് ബാബു, ശോഭ രാജന്‍, അബാസ് തലപ്പുഴ, എന്‍ ജെ ജോസ്, പി നാണു, അലക്‌സ് ജോസ്, ബക്കാഷ്, ജിനു ചെറൂര്‍ നേതൃത്വം നല്‍കി.
ക്രമക്കേട് അന്വേഷിക്കണമെന്ന്
കല്‍പ്പറ്റ: ആദിവാസികള്‍ക്കായി വിവിധ പദ്ധതികളില്‍ ഭൂമി വിലയ്‌ക്കെടുത്തു നല്‍കിയതില്‍ ക്രമക്കേടുകളും അഴിമതിയും നടന്നുവെന്ന ആരോപണത്തിന്റെ നിജസ്ഥിതിയെപ്പറ്റി അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നും കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ നിയമപരമായ ഏത് അന്വേഷണത്തെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ഭൂമി നല്‍കുന്നതില്‍ പ്രധാന ചുമതല റവന്യൂ വകുപ്പിനും പട്ടികവര്‍ഗ വകുപ്പിനും ആയിരുന്നു. ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, എഡിഎം, പ്ലാനിങ് ഓഫിസര്‍, ഫൈനാന്‍സ് ഓഫിസര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരടങ്ങുന്ന നീണ്ട ഉദ്യോഗസ്ഥ നിരതന്നെ വിശദമായ അന്വേഷണങ്ങളും ചര്‍ച്ചകളും നടത്തിയാണ് ഭൂമി ഏറ്റെടുത്തത്.
ഈ നടപടികള്‍ക്കിടയില്‍ ക്രമക്കേടുകളോ അഴിമതിയോ നടന്നിട്ടുണ്ടെന്നു തെളിഞ്ഞാല്‍ ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നു തന്നെയാണ് കോണ്‍ഗ്രസ്സിന്റെ അഭിപ്രായമെന്നും കെ എല്‍ പൗലോസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക