|    Jul 26 Wed, 2017 2:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആദിവാസി ബാലിക അജ്ഞാതരോഗത്തിന്റെ പിടിയില്‍

Published : 1st August 2016 | Posted By: SMR

കാളികാവ്: ചോക്കാട് പരുത്തിപ്പെറ്റയില്‍ ആദിവാസി ബാലിക അജ്ഞാത രോഗത്തിന്റെ വേദനയില്‍ നീറുന്നു. ചേനപ്പാടി കണ്ണന്റെ മകളും രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുമായ അഞ്ജനയാണ് കൈവെള്ളയില്‍ പഴുപ്പ് കയറി ദുരിതം പേറുന്നത്.
നാലുദിവസം മുമ്പാണ് കുട്ടിയുടെ ഇടത് കൈവെള്ളയി ല്‍ പഴുപ്പ് വന്നത്. ഓരോ ദിവസവും കൈയിലെ തടിപ്പ് കൂടിവരുകയാണ്. അതോടൊപ്പം അഞ്ജനയുടെ വേദനയും കൂടുന്നു. കഴിഞ്ഞ ദിവസം കണ്ണന്‍ മകളെ ചോക്കാട് പിഎച്ച്‌സിയില്‍ പരിശോധന നടത്തി. ഡോക്ടര്‍ കൈവെള്ളയി ല്‍ പുരട്ടാന്‍ മരുന്ന് നല്‍കിയെങ്കിലും പഴുപ്പ് കുറഞ്ഞിട്ടില്ല. വേദന കൂടിയതോടെ കുട്ടിക്ക് പുറത്തിറങ്ങാന്‍പോലും കഴിയുന്നില്ല.
രക്ഷിതാക്കളുടെ പരിമിതികള്‍ കുട്ടിക്ക് മികച്ച പരിചരണം ലഭ്യമാവുന്നതിനും തടസ്സമാവുന്നുണ്ട്.
ഐടിഡിപി അധികൃതര്‍ ഇടപെട്ട് മികച്ച ചികില്‍സ നല്‍കിയില്ലെങ്കില്‍ അഞ്ജന ഇനിയും ദുരിതം പേറേണ്ട സ്ഥിതിയാണുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക